ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടുകൾക്ക്​ പ്രസക്തി ഇല്ലാതായി ^അടൂർ

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് പ്രസക്തി ഇല്ലാതായി -അടൂർ കൊച്ചി: ഇന്ത്യയിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പ്രസക്തി ഏതാണ്ട് അവസാനിച്ചിരിക്കുകയാണെന്നും സർക്കാറി​െൻറ പ്രചാരണസംവിധാനങ്ങളായി അവ മാറിയെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. 11ാമത് സൈൻസ് ഡിജിറ്റൽ ഫിലിം ഫെസ്റ്റിവൽ എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ നിർമാണത്തിൽ ഡിജിറ്റൽ വിപ്ലവമാണിപ്പോൾ. സാങ്കേതികവശങ്ങൾ അറിയാത്ത ആൾക്കുപോലും സിനിമയെടുക്കാം. നിരവധി വാർത്തചാനലുകൾ ഉണ്ടെങ്കിലും ഇത്തരം മേളകൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകുന്നില്ല. ചാനലുകൾ വാർത്തകൾപോലും ശരിയായ രൂപത്തിലല്ല നൽകുന്നത്. നിജസ്ഥിതി അറിയാൻ മൂന്നുനാല് ചാനലുകൾ കാണേണ്ട അവസ്ഥയാെണന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓ‍ഫ് ഇന്ത്യ (എ‍ഫ്.എ‍ഫ്.എസ്.ഐ) വൈസ് പ്രസിഡൻറ് ചെലവൂർ വേണു അധ്യക്ഷത വഹിച്ചു. കേരള സെക്രട്ടറി വി.കെ. ജോസഫ്, സൈൻസ് ആർട്ടിസ്റ്റിക് ഡയറക്ടർ മീര സാഹിബ്, പബ്ലിക് സർവിസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റ് സെക്രട്ടറി രാജീവ് മെഹ്റോത്ര, ചലച്ചിത്രഗവേഷകനും എഴുത്തുകാരനുമായ അമൃത് ഗംഗാർ, എറണാകുളം പ്രസ് ക്ലബ് പ്രസിഡൻറ് ഡി. ദിലീപ്, ടി. കലാധരൻ, എം. ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.