ദേശീയ പാത തൃശൂർ^പാലക്കാട്​ റൂട്ടിൽ വാഹന നിയന്ത്രണം പിൻവലിച്ചു

ദേശീയ പാത തൃശൂർ-പാലക്കാട് റൂട്ടിൽ വാഹന നിയന്ത്രണം പിൻവലിച്ചു തൃശൂർ: ദേശീയപാത തൃശൂർ - പാലക്കാട് റൂട്ടിൽ വലിയ വാഹനങ്ങൾക്കുള്ള നിയന്ത്രണം പിൻവലിച്ചു. ബുധനാഴ്ച മുതൽ 10 ചക്രങ്ങൾക്ക് മുകളിലുള്ള വാഹനങ്ങൾക്ക് വരെ നിയന്ത്രണമില്ലാതെ യാത്രചെയ്യാനാവും. അറ്റകുറ്റപ്പണി ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിലാണ് നിയന്ത്രണം പിൻവലിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായത്. കുതിരാനിൽ കൊമ്പഴ മുതൽ കുതിരാൻ വരെ 3.6 കിലോമീറ്ററിലായിരുന്നു യാത്ര ദുസ്സഹമായിരുന്നത്. കഴിഞ്ഞ ഒമ്പതിന് ചേർന്ന യോഗത്തി​െൻറ അടിസ്ഥാനത്തിൽ മൂന്നുകിലോമീറ്ററിൽ ഇതുവരെ അറ്റകുറ്റപ്പണി കഴിഞ്ഞു. ബാക്കി 600 മീറ്ററിൽ രണ്ടുദിവസത്തോടെ കഴിയും. അതിനാലാണ് യാത്ര തുടരുന്നതിന് അനുമതി നൽകിയത്. അതിനിടെ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയന്ത്രണം പിൻവലിക്കാൻ സാധ്യമായത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് കത്തയച്ചിരുന്നു. കത്ത് കഴിഞ്ഞ ദിവസമാണ് കലക്ടർക്ക് ലഭിച്ചത്. മന്ത്രിയുടെ ആവശ്യം കൂടി പരിഗണിക്കപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസംകൂടി സാവകാശം നൽകണമെന്ന കരാർ കമ്പനിയുടെ ആവശ്യം ഇതോടെ നിരാകരിക്കപ്പെട്ടു. കുതിരാൻ തുരങ്കത്തി​െൻറ തുടക്കം മുതലാണ് യാത്ര ഏെറ ദുരിതപൂർണമായിരുന്നത്. നേരത്തെ ഇത് 4.4 കിലോമീറ്റർ എന്നാണ് കമ്പനിതന്നെ റിപ്പോർട്ട് ചെയ്തത്. തുരങ്കമുഖത്തിനപ്പുറം പരിശോധിച്ചപ്പോഴാണ് കിലോമീറ്റർ വീണ്ടും കുറഞ്ഞത്. ബാക്കിയിടങ്ങളിൽ മഴക്ക് മുേമ്പ കുഴികൾ നികത്തിയിരുന്നു.15 പേരടങ്ങുന്ന പ്രത്യേക പൊലീസ് സ്ക്വാഡും ൈഹവേ പൊലീസും കുരുക്കഴിക്കാൻ ഡ്യൂട്ടിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു.നഷ്ടപരിഹാര അപേക്ഷ സ്വീകരിക്കുന്നത് ഒക്ടോബറിൽ അവസാനിപ്പിക്കും. വഴുക്കുംപാറ മുതൽ കൊമ്പഴ വരെ ടാറിങ് അൽപം കൂടി കഴിയാനുണ്ടെന്ന് കമ്പനി അധികൃതർ യോഗത്തിൽ വ്യക്തമാക്കി. കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി അധികൃതരും പരിശോധിച്ച് ജില്ല കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. നിലവിൽ കുരുക്കില്ലെന്നും സിഗ്നൽബോർഡുകൾ സ്ഥാപിച്ചുതുടങ്ങിയെന്നും ദേശീയപാത അതോറിറ്റിയും കരാർകമ്പനിയായ കെ.എം.സിയുടെ പ്രതിനിധികളും വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.