വേണമെങ്കിൽ പഴങ്ങൾ ടെറസിലും കായ്ക്കും

കൊച്ചി: മനസ്സുവെച്ചാൽ ഫലവൃക്ഷങ്ങൾ വീടി​െൻറ ടെറസിലും വളർത്താം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിന് (സി.എം.എഫ്.ആർ.ഐ) കീഴിെല കൃഷി വിജ്ഞാനകേന്ദ്രം ഒരുക്കിയ പ്രദർശനം കണ്ടാൽ ആർക്കും ഇത് ബോധ്യമാകും. വീടി​െൻറ മട്ടുപ്പാവിൽ മാവും പ്ലാവും ഞാവലും നെല്ലിയും തുടങ്ങി വേഗത്തിൽ കായ്ക്കുന്ന ഫലവൃക്ഷങ്ങൾ എങ്ങനെ വളർത്താമെന്ന് പൊതുജനങ്ങളെ പരിചയപ്പെടുത്തുകയാണ് സി.എം.എഫ്.ആർ.ഐയിൽ ഒരുക്കിയ പ്രദർശനവും ഫലവൃക്ഷത്തൈ വിപണനമേളയും. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഹോർട്ടികൾചർ വിദഗ്ധർക്ക് പുറമെ, മട്ടുപ്പാവ് കൃഷിയിൽ ശ്രദ്ധേയനേട്ടം കൈവരിച്ച ജൈവകർഷകനായ ജോസഫ് ഫ്രാൻസിസും സന്ദർശകരുടെ സംശയങ്ങൾക്ക് മറുപടി നൽകും. മാവ്, പ്ലാവ് എന്നിവക്കുപുറമെ തായ്ലൻഡ് സീതപ്പഴം, എളന്തപ്പഴം, ചാമ്പ തുടങ്ങിയവയുടെ വളർന്നുവലുതായ വൃക്ഷങ്ങളും മേളയിലുണ്ട്. വേഗത്തിൽ കായ്ക്കുന്ന 14 തരം ഫലവൃക്ഷങ്ങളുടെ തൈകളാണ് മേളയിൽ വിൽപന നടത്തുന്നത്. മട്ടുപ്പാവിൽ പഴത്തോട്ടം ഒരുക്കുമ്പോൾ വേരുകൾ അമിതമായി വളരുന്നത് തടയണമെന്ന് വിദഗ്ധർ പറയുന്നു. കൃത്യമായ ഇടവേളകളിൽ വേരുകളുടെ ഇടയിളക്കി അമിതവളർച്ച തടയാം. ശിഖരങ്ങളും അമിതമായി വളരുന്നത് നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. 200 ലിറ്ററി​െൻറ പ്ലാസ്റ്റിക് ഡ്രം മുറിച്ച് അതിൽ 25 കിലോ മണ്ണും പന്ത്രണ്ടര കിലോ വീതം ചാണകപ്പൊടിയും ചകിരിച്ചോറും ചേർത്താണ് തൈകൾ നട്ടുപിടിപ്പിക്കേണ്ടത്. ഇലകളിൽ തളിക്കുന്ന വളങ്ങളാണ് ഉപയോഗിക്കേണ്ടത്. രണ്ടുവർഷം കഴിയുമ്പോഴേക്കും വൃക്ഷങ്ങൾ കായ്ക്കും. ഫലവൃക്ഷങ്ങൾ മട്ടുപ്പാവിലും അല്ലാതെയും വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കെ.വി.കെയിലെ വിദഗ്ധർ മേളയിൽ വിശദീകരിക്കുന്നുണ്ട്. മേള ബുധനാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.