എം.ജി പി.ജി ഏകജാലക പ്രവേശനം: പട്ടികജാതി/വർഗ സ്പെഷൽ അലോട്മെൻറ് േകാട്ടയം: എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ വിവിധ ബിരുദാനന്തര ബിരുദ േപ്രാഗ്രാമുകളിലേക്ക് പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് സ്പെഷൽ അലോട്മെൻറ് നടത്തും. ഇതിനായി ഈ മാസം 27മുതൽ 29വരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്മെൻറുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം എസ്.സി/ എസ്.ടി അപേക്ഷകർക്കും സ്പെഷൽ അലോട്മെൻറ് നടത്തും. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്മെൻറിന് പരിഗണിക്കാത്തവർക്കും അലോട്മെൻറിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകം ഫീസ് ഒടുക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പറും പഴയ പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. അപേക്ഷകെൻറ പിന്നീടുള്ള ആവശ്യങ്ങൾക്ക് പുതുതായി ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ സൂക്ഷിച്ചുവെക്കണം. ലോഗിൻ ചെയ്തശേഷം അപേക്ഷകന് നേരേത്ത നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്തി പുതിയ ഓപ്ഷനുകൾ നൽകാം. ഇൗ വിഭാഗത്തിൽെപടാത്തവർക്ക് പുതുതായി ഫീസൊടുക്കി സ്പെഷൽ അലോട്മെൻറിൽ പങ്കെടുക്കാം. സ്പെഷൽ അലോട്മെൻറിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിൻറൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ട. വിവിധ കോളജുകളിലെ ഒഴിവുള്ള േപ്രാഗ്രാമുകളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ഈ മാസം 27ന് പ്രസിദ്ധീകരിക്കും. സ്പെഷൽ അലോട്മെൻറ് ലിസ്റ്റ് ഒക്ടോബർ നാലിന് പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ്േട്രഷനായി www.cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പ്രത്യേക അലോട്മെൻറ് സ്പോട്ട് അലോട്ട്മെൻറ് അല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.