കഞ്ഞിക്കുഴിയില്‍ വൃക്ഷായുര്‍വേദ പച്ചക്കറി കൃഷിക്ക് തുടക്കം

മാരാരിക്കുളം: കഞ്ഞിക്കുഴിയില്‍ വൃക്ഷായുര്‍വേദ പ്രകാരമുള്ള പച്ചക്കറി കൃഷി തുടങ്ങി. ആയുര്‍രക്ഷ മിഷന്‍ കേരളയും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്. കഞ്ഞിക്കുഴി കാര്‍ഷിക കര്‍മസേനയുടെ പ്രസിഡൻറായ ചെറുവാരണം പാപ്പറമ്പില്‍ സാനുമോ​െൻറ രണ്ട് ഏക്കര്‍ തോട്ടത്തില്‍ വെണ്ട, പയര്‍, തക്കാളി, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. മിഷന്‍ പ്രസിഡൻറ് ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരിയാണ് കൃഷിരീതി ആസൂത്രണം ചെയ്തത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ജി. രാജു വിത്ത് വിത ഉദ്ഘാടനം ചെയ്തു. കൃഷി വിജയിച്ചാല്‍ പദ്ധതി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷി ഓഫിസര്‍ പി. അനിത, കാട്ടുകട പച്ചക്കറി ക്ലസ്റ്റര്‍ വൈസ് പ്രസിഡൻറ് ബീനു, യുവകര്‍ഷകന്‍ നിഷാദ്, ചന്ദ്ര ശേഖര പണിക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അരൂർ മത്സ്യ മാർക്കറ്റ് പരിസരത്ത് ഗതാഗത സ്തംഭനം അരൂർ: അരൂർ മത്സ്യ മാർക്കറ്റ് പരിസരത്ത് ചന്തസമയങ്ങളിൽ ഗതാഗത സ്തംഭനം പതിവാകുന്നു. അരൂർ--തോപ്പുംപടി സ്റ്റേറ്റ് ഹൈവേ തുടങ്ങുന്ന അരൂർ ബൈപാസ് ജങ്ഷന് സമീപമാണ് അരൂർ മാർക്കറ്റ്. വീതി കുറഞ്ഞ റോഡരികിൽ മത്സ്യക്കച്ചവടത്തിന് എത്തുന്ന വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ല. ഇക്കാരണത്താൽ എല്ലാവരും റോഡരികിൽ പാർക്ക് ചെയ്യുകയാണ്. ഹൈടെക് സംവിധാനത്തോടെ പുതിയ മാർക്കറ്റ് നിർമിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. എന്നാൽ, വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യംകൂടി ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.