കടക്കരപ്പള്ളി: വെമ്പള്ളി കവലക്കുസമീപം കടക്കരപ്പള്ളി ഗവ. എൽ.പി സ്കൂളിലെ കുരുന്നുകൾ നടത്തിയ ജൈവ നെൽകൃഷിയിൽ നൂറുമേനി വിളവ്. ഒരേക്കർ സ്ഥലത്താണ് കടക്കരപ്പള്ളി കൃഷിഭവെൻറയും പാടശേഖര സമിതിയുടെയും സഹകരണത്തോടെ ജൈവ നെൽകൃഷി നടത്തിയത്. ഒരിക്കൽപോലും രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിച്ചിട്ടില്ല. വൈറ്റില സിക്സ് ഇനം വിത്താണ് ഉപയോഗിച്ചത്. പാഠശേഖരസമിതി പ്രസിഡൻറ് പ്രകാശൻ, കൃഷി ഒാഫിസർ സ്വപ്ന, കർഷകരായ രാജപ്പൻ, സിബിച്ചൻ എന്നിവർ സഹായങ്ങൾ നൽകി. വിളവെടുപ്പുത്സവം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ഗീതമ്മ, ജഗദീഷ്, ഹെഡ്മിസ്ട്രസ് പത്മകുമാരി, പി.ടി.എ പ്രസിഡൻറ് രാജേഷ്, രാധാകൃഷ്ണൻ, അധ്യാപകരായ ശോഭനൻ, ജയിംസ് ആൻറണി, സതീഷ്, ബിജി, ശശികല, രാജകുമാരി, മിൻസി, വിനിത രേഷ്മ തുടങ്ങിയവർ നേതൃത്വം നൽകി. മന്ത്രി തോമസ് ചാണ്ടിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു കുമാരപുരം: കൈയേറ്റങ്ങളും ചട്ടവിരുദ്ധ നിർമാണപ്രവർത്തനങ്ങളും നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോമസ് ചാണ്ടിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യോഗം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുജിത് സി. കുമാരപുരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഷാഹുൽ ഉസ്മാൻ അധ്യക്ഷത വഹിച്ചു. യു. ഷാരോൺ, അനന്തു, സൈജു പുരുഷൻ, അഖിൽ, മഹേഷ്, രഞ്ജീവ്, വിനോദ്കുമാർ, സലി, രാജേഷ് എന്നിവർ പങ്കെടുത്തു. മുസ്ലിം സമുദായത്തിെൻറ പ്രശ്നങ്ങൾ രാജ്യത്തിേൻറതുകൂടി -മന്ത്രി ജി. സുധാകരൻ അമ്പലപ്പുഴ: ഇന്ത്യയിൽ മുസ്ലിം സമുദായം നേരിടുന്ന പ്രശ്നങ്ങൾ രാജ്യത്തിേൻറതുകൂടിയായി കണ്ട് പരിഹരിക്കണമെന്ന് മന്ത്രി ജി. സുധാകരൻ. രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനും വളർച്ചക്കും പോരാടിയ പാരമ്പര്യമുള്ള സമുദായത്തിെൻറ ജീവൽപ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാറിനുണ്ട്. അത് ഉണ്ടായില്ലെങ്കിൽ ജനങ്ങളോടുള്ള അവഹേളനമാണ്. 'ഇന്ത്യയെ തകർക്കരുത്--നമുക്കും മുന്നേറാം, മതേതര ഇന്ത്യയിലെ മുസ്ലിം പ്രതിസന്ധികൾ' വിഷയത്തിൽ അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിെൻറ ബലത്തിൽ ന്യൂനപക്ഷം വിചാരിച്ചാൽ ഇന്ത്യയുടെ മഹത്തായ ബഹുസ്വര പാരമ്പര്യത്തെ ഇല്ലാതാക്കാൻ കഴിയില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമാണത്. റോഹിങ്ക്യൻ മുസ്ലിംകളുടെ പ്രശ്നങ്ങളിൽ മനുഷ്യത്വപരമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടത്. ഒാണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡൻറ് സി.എ. സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലീം എം. മാക്കിയിൽ, ജമാഅത്ത് ഭാരവാഹികളായ എ. മുഹമ്മദ് കൊച്ചുകളം, ഇബ്രാഹിംകുട്ടി വിളക്കേഴം, എച്ച്. അബ്ദുൽ ഗഫൂർ, നവാസ് പൊഴിക്കര, മുഹമ്മദ്കുഞ്ഞ്, ടി.എ. താഹ, ഡോ. െഎ.എം. ഇസ്ലാഹ്, യൂസുഫ് നെടുങ്ങാട്, അബ്ദുൽ ജബ്ബാർ, അബ്ദുൽ വഹാബ്, എ.എസ്. സുനീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.