ആലുവ: ആലുവ -പുളിഞ്ചുവട് മെട്രോ സൗന്ദര്യവത്കരണം എതിർക്കുന്നത് വികസന വിരോധികളാണെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി. ചില കുത്തക മുതലാളിമാരുടേയും പാർട്ടി ബന്ധുക്കളുടെയും അനധികൃത കച്ചവടം സംരക്ഷിക്കാനാണ് സി.പി.എം സൗന്ദര്യവത്കരണം എതിർക്കുന്നത്. ആലുവയുടെ നഗര വികസനത്തിനോടുള്ള എതിർപ്പാണ് ഇതിലൂടെ വെളിവായതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആലുവ മുതൽ പുളിഞ്ചുവട് വരെ മേൽപാലത്തിെൻറ അടിയിൽ ഇരുവശത്തുമുള്ള ൈകേയറ്റവും സർക്കാർ പുറബോക്ക് ഭൂമിയും അളന്നുതിരിച്ച്പിടിക്കണമെന്നും പ്രസിഡൻറ് മുഹമ്മദ് ഷെഫീക്ക് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.