ആലുവ: മെട്രോ സൗന്ദര്യവത്കരണം വഴിമുട്ടിയ . മേൽപാലത്തിന് താഴെയുള്ള ഭാഗം കുറ്റവാളികൾ കീഴടക്കുകയാണ്. നാടോടികളും ഭിക്ഷാടന മാഫിയയും ഇവിടെ വിലസുന്നു. മാലിന്യം നിറഞ്ഞതുമൂലം ഇൗ ഭാഗത്തേക്ക് ആരും തിരിഞ്ഞുനോക്കുന്നുമില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കാനയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത സംശയിക്കുന്നു. രാത്രി ഈ മേഖല സാമൂഹികവിരുദ്ധരുടെ നിയന്ത്രണത്തിലാണെന്ന ആക്ഷേപം നേരത്തെയുള്ളതാണ്. പൊലീസ് പട്രോളിങ് ഉണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. ഇതിനിടെയാണ് ഈ ഭാഗത്ത് മെട്രോ സൗന്ദര്യവത്കരണത്തിന് തുടക്കമിട്ടത്. എന്നാൽ, സി.പി.എം എതിർപ്പുമൂലം പദ്ധതി തടസ്സപ്പെട്ടിരിക്കുകയാണ്. വ്യാപാരി സംഘടനയും പദ്ധതിക്കെതിരാണ്. സൗന്ദര്യവത്കരണം തുടങ്ങിയതോടെ പരിസരവാസികൾക്കും യാത്രക്കാർക്കും ആശ്വാസമായതാണ്. മാർക്കറ്റ് പരിസരത്തുനിന്ന് മാലിന്യം ഒഴിഞ്ഞുകിട്ടുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.