യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്​റ്റിൽ

കൊച്ചി: ഹൈകോടതി ജങ്ഷനിലെ കുലുക്കി സർബത്ത് കടയിലെത്തിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. പുലർച്ചെ സുഹൃത്തുക്കളോെടാപ്പം കുലുക്കി സർബത്ത് കുടിക്കാൻ വന്ന മട്ടാഞ്ചേരി സ്വദേശിയാണ് അക്രമത്തിനു ഇരയായത്. സംഭവത്തിൽ വടുതല സ്കൂൾപ്പടി സ്വദേശികളായ നിബിൻ, രാജേഷ്‌, അജീഷ് ആൻറണി, വിശാഖ് എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുകാരെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ പ്രതികൾ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. രക്ഷപ്പെടാൻ ഓടിയ യുവാവിനെ പ്രതികൾ ഓടിച്ചിട്ട്‌ പിടിച്ചു മർദിച്ചതിനുശേഷം ൈകയിലുണ്ടായിരുന്ന ബിയർ കുപ്പി കൊണ്ട് നെഞ്ചിൽ കുത്തി. യുവാവിനെ ഹൈകോടതി ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാരാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് പ്രതികളെ പൊലീസ് ഹൈകോടതി പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തു എ.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിൽ സെൻട്രൽ സി.ഐ അനന്തലാലും എസ്.ഐ ജോസഫ് സാജനും അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.