മാധ്യമം വിദ്യ വിതരണോദ്​ഘാടനം

കൊച്ചി: 'മാധ്യമം' ഉപരിപഠന ഡയറക്ടറി വിദ്യയുടെ വിതരണോദ്ഘാടനം പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. അബാദ് ഗ്രൂപ് മാനേജിങ് ഡയറക്ടർ റിയാസ് അഹമ്മദ് സേട്ട് വിദ്യാർഥി പ്രതിനിധിക്ക് കോപ്പി കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട് അധ്യക്ഷത വഹിച്ചു. മാധ്യമം ബി.ഡി.ഒ എം.എ.എം. അൻവർ ആമുഖം നടത്തി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.െക. ബാനു സ്വാഗതവും ഹയർ സെക്കൻഡറി സീനിയർ അധ്യാപിക രജനി കെ. നായർ നന്ദിയും പറഞ്ഞു. വി.എച്ച്.എസ്.സി പ്രിൻസിപ്പൽ നഫീസ, ഹെഡ്മാസ്റ്റർ ലാജിത്, ഹഫ്സ ഭായ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.