കൊച്ചി: മേയർ സൗമിനി ജയിെൻറ സഹോദരി മൃണാളിനിയുടെ പുതിയ നോവൽ 'കണക്കുപുസ്തക'ത്തിെൻറ പ്രകാശനം നടത്തി. കെ.എൽ. മോഹനവർമ അധ്യക്ഷത വഹിച്ചു. മേയർ സൗമിനി ജയിൻ പ്രഫ. കെ. അരവിന്ദാക്ഷന് നൽകി പ്രകാശനം ചെയ്തു. ശ്രീകുമാരി രാമചന്ദ്രൻ പുസ്തകപരിചയം നടത്തി. എ.കെ. പുതുശ്ശേരി, ജി.കെ. പിള്ള തെക്കേടത്ത്, കെ. രാധാകൃഷ്ണൻ, സി.വി. ഹരീന്ദ്രൻ, മൃണാളിനി എന്നിവർ സംസാരിച്ചു. കരാറുകാരുടെ കൂട്ടധർണ കൊച്ചി: ജി.എസ്.ടി അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കരാറുകാരുടെ കോഒാഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ കോർപറേഷൻ ഒാഫിസിനുമുന്നിൽ നടത്തിയ ധർണ എം.എം. ലോറൻസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ചെല്ലാനം യേശുദാസ് അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ്, എം.ആർ. ചന്ദ്രൻപിള്ള, കുമ്പളം രവി, എ.കെ. അനൂപ്കുമാർ, സജി ദേവസി ചെല്ലാനം, വർഗീസ് തോട്ടുംപുറം, സുനിൽകുമാർ കോലഞ്ചേരി, എം.ജെ. സൈമൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.