മരട്: 35ാമത് അഖിലഭാരത ഭാഗവതസത്രത്തിെൻറ കൂപ്പൺ ഉദ്ഘാടനം പ്രഫ. കെ.വി. തോമസ് എം.പി നിർവഹിച്ചു. ഡിസംബർ 21മുതൽ 31വരെ മരടിൽ നടക്കുന്ന സത്രത്തിെൻറ ഫണ്ട് ശേഖരണത്തിനാണ് കൂപ്പൺ വിതരണം നടത്തിയത്. ആദ്യ കൂപ്പൺ ഭാരത ഹോട്ടൽ മാനേജർ ജി. ഗോപിനാഥ്, പ്രൈം മെറിഡിയൻ എം.ഡി രവിശങ്കർ, രാജ്വേശ്വരി ഗ്രൂപ് ചെയർമാൻ വി.എസ്. രാമകൃഷ്ണൻ എന്നിവർക്ക് നൽകി. ജയൻ മാങ്കായിൽ അധ്യക്ഷത വഹിച്ചു. മരട് നഗരസഭ ചെയർപേഴ്സൻ സുനില സിബി, തൃപ്പൂണിത്തുറ നഗരസഭ ചെയർേപഴ്സൻ കെ. ചന്ദ്രികാദേവി, കൊച്ചി നഗരസഭ കൗൺസിലർ എ.ബി. സാബു, മരട് നഗരസഭ വൈസ് ചെയർമാൻ ജബ്ബാർ പാപ്പന, കൗൺസിലർ ബേബി പോൾ, വി. ജയകുമാർ, എം.കെ. കുട്ടൻ മേനോൻ, ടി.ജി. പത്മനാഭൻ നായർ, വി.ആർ. നാരായണൻ എമ്പ്രാതിരി, പി.ഡി. ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു. ------------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.