വരൂ...അമൂല്യ നാണയവും സ്​റ്റാമ്പുകളും കാണാം

കൊച്ചി: നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങൾ, അപൂർവ സ്റ്റാമ്പുകൾ, ഇതുവരെ കണ്ടിട്ടില്ലാത്ത കറൻസികൾ.... വിജ്ഞാനത്തോടൊപ്പം കൗതുകവും നിറക്കുന്ന കാഴ്ച കാണേണ്ടേ?. കേരള ന്യൂമിസ്മാറ്റിക് സൊസൈറ്റി ഒരുക്കിയ അഖിലേന്ത്യ നാണയ, സ്റ്റാമ്പ് പ്രദർശനമാണ് വ്യത്യസ്തതയുടെ ശേഖരമൊരുക്കിയത്. ഞായറാഴ്ച വരെ എറണാകുളം ടൗൺ ഹാളിൽ രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയാണ് പ്രദർശനം. ബി.സി ആറാം നൂറ്റാണ്ടു മുതൽ പ്രചാരത്തിലുണ്ടായിരുന്ന മഗധ, മൗര്യ, കോസല, കുനിന്ദ രാജവംശങ്ങൾ, ഗുപ്ത, ഷാഹി, സുൽത്താൻമാർ, മുഗൾ ചക്രവർത്തിമാർ, നാട്ടുരാജ്യങ്ങളിൽ പ്രചാരത്തിലിരുന്ന നാണയങ്ങൾ എന്നിവ പ്രദർശനത്തി​െൻറ ആകർഷണമാണ്. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗത്തിലിരുന്ന നാണയങ്ങളുമുണ്ട്. ലോകത്ത് ആദ്യമായി ഇറക്കിയ പെന്നി ബ്ലാക്ക്, സിൻഡ് ഡാക്ക് സ്റ്റാമ്പുകൾ, ബ്രിട്ടീഷ് ഇന്ത്യ, ഫ്രഞ്ച് ഇന്ത്യ, പോർച്ചുഗീസ് ഇന്ത്യ കാലഘട്ടത്തിലെ നാണയം, കറൻസ്, സ്റ്റാമ്പ് എന്നിവയും കാണാം. വിശേഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രത്യേക നാണയങ്ങളും കൂട്ടത്തിലുണ്ട്്. ഓരോ വിഭാഗത്തിലെയും സംശയങ്ങൾ അകറ്റാനും വിശദീകരണത്തിനും സംഘാടകർ സഹായിക്കും. രാജ്യത്തെ പ്രശസ്ത നാണയ, സറ്റാമ്പ് ഡീലർമാർ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് സമാപനസമ്മേളനവും സമ്മാനദാനവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.