നിയാസിന്‍റെ വീട്ടുമുറ്റത്ത് കായ്ച്ചുനില്‍ക്കുന്ന ഈന്തപ്പന
പെരുമ്പാവൂര്‍: കായ്ച്ചു നില്‍ക്കുന്ന ഈന്തപ്പന കൗതുകമായി മാറുന്നു. വല്ലം റയോണ്‍പുരം പേരേപറമ്പില്‍ വീട്ടില്‍ ഉമ്മറിന്‍റെ മകന്‍ നിയാസിന്‍റെ വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ച ഈന്തപ്പനയാണ് കൗതുകമായത്. അഞ്ചുവര്‍ഷം മുമ്പ് ആറ് ഈന്തപ്പന തൈകള്‍ മണ്ണുത്തിയില്‍ നിന്ന് വാങ്ങി വീട്ടുമുറ്റത്ത് അലങ്കാരത്തിനായി നട്ടതാണ് നിയാസ്.
അതില്‍ ഒരു മരമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ കായ്ച്ച് തുടങ്ങിയത്. ഇത്തവണ മരത്തില്‍ ധാരാളമായി പഴങ്ങളുണ്ട്. കേട്ടറിഞ്ഞ് ഇത് കാണാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്. ഗള്‍ഫ് നാടുകളിലെ പോലെ പൂങ്കുലകളില്‍ കൃത്രിമ പരാഗണം നടത്തുകയും നല്ല വളം ചെയ്യുകയും ചെയ്താല്‍ കായ വലുപ്പം കൂടുകയും വിളവ് നന്നാവുകയും ചെയ്യുമെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്ന നിയാസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.