കാർത്തി ചിദംബരം വിദേശത്ത്​ പോയത്​ അക്കൗണ്ടുകൾ ​​റദ്ദാക്കാൻ ^സി.ബി.​െഎ

കാർത്തി ചിദംബരം വിദേശത്ത് പോയത് അക്കൗണ്ടുകൾ റദ്ദാക്കാൻ -സി.ബി.െഎ ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തി​െൻറ മകൻ കാർത്തി ചിദംബരം വിദേശത്തു പോയത് അനധികൃത ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കാനാണെന്ന് സി.ബി.െഎ സുപ്രീംകോടതിയെ അറിയിച്ചു. ഇൗ അക്കൗണ്ടുകളിലെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും സി.ബി.െഎ വ്യക്തമാക്കി. ചിദംബരം ധനമന്ത്രിയായിരിക്കെ െഎ.എൻ.എക്സ് മീഡിയ എന്ന സ്ഥാപനത്തിന് വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിക്കാൻ കാർത്തി വഴിവിട്ട സഹായം ചെയ്െതന്ന കേസിലാണ് സി.ബി.െഎയുടെ വെളിപ്പെടുത്തൽ. അന്വേഷണ സമയത്ത് ഒരു അക്കൗണ്ട് മാത്രമാണ് തനിക്ക് വിദേശത്തുള്ളെതന്നാണ് കാർത്തി ചിദംബരം പറഞ്ഞിരുന്നെതന്നും എന്നാൽ, അദ്ദേഹം പല അക്കൗണ്ടുകൾ റദ്ദാക്കിയതായും സി.ബി.െഎ ആരോപിച്ചു. ആശുപത്രിയിലായിരുന്ന മകളെ കാണാനാണ് കാർത്തി വിദേശപര്യടനം നടത്തിയതെന്ന് അദ്ദേഹത്തി​െൻറ അഭിഭാഷകൻ കബിൽ സിബൽ വാദിച്ചു. ഏതെങ്കിലും അക്കൗണ്ടിൽ കാർത്തിയുടെ ഒപ്പ് കണ്ടാൽ അദ്ദേഹത്തെ ഫെമ ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്നും സിബൽ പറഞ്ഞു. കേസ് ഒക്ടോബർ നാലിലേക്ക് മാറ്റിവെച്ച കോടതി അതുവരെ ഇന്ത്യയിൽ തന്നെ തുടരണമെന്ന് കാർത്തിയോട് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കാർത്തിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും രണ്ടു തവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.