മാളത്തിലൊളിച്ച മലമ്പാമ്പിനെ പിടികൂടി

ആലുവ: മാളത്തിലൊളിച്ച മലമ്പാമ്പിനെ മതിലി‍​െൻറ അടിത്തറ പൊളിച്ച് പിടികൂടി. റോഡരികിലെ മതിലിനടിയിലെ മാളത്തിലൊളിച്ച മലമ്പാമ്പിനെയാണ് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടിയത്. എടയപ്പുറം ഗുരുതേജസ് കവലക്ക് സമീപം പാറപ്പറമ്പിൽ ഡോ. പി.കെ. മനോജി‍​െൻറ വീടി​െൻറ മതിലിനടിയിലെ മാളത്തിലാണ് പാമ്പ് ഒളിച്ചത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് പാമ്പ് ശ്രദ്ധയിൽപെട്ടത്. ബൈക്ക് യാത്രികരായ രണ്ട് പേരാണ് ആദ്യം പാമ്പിനെ കണ്ടത്. റോഡിന് കുറുകെ ഇഴയുകയായിരുന്ന പാമ്പി​െൻറ മുകളിലൂടെ ബൈക്ക് കയറിയിറങ്ങി. ബൈക്ക് കയറിയതോടെ അതിവേഗം ഇഴഞ്ഞ പാമ്പ് മാളത്തിൽ കയറി. ഇതിനിടയിൽ ബൈക്ക് യാത്രക്കാർ സമീപത്തെ വീട്ടിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. തുടർന്ന് പാമ്പി​െൻറ വാൽ പിടിച്ച് പുറത്തേക്ക് വലിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചു. അടുത്തദിവസം എത്താമെന്നായിരുന്നു മറുപടി. ഇതേതുടർന്ന് പാമ്പ് കയറിയ മാളം മണ്ണും കല്ലും വച്ച് അടച്ചശേഷം നാട്ടുകാർ പിരിഞ്ഞുപോയി. വെള്ളിയാഴ്ച ഒമ്പതരയോടെ വനം വകുപ്പ് അധികൃതരെത്തി നാട്ടുകാരുടെ സഹായത്തോടെ മതിലി​െൻറ അടിത്തറയിളക്കിയാണ് പാമ്പിനെ പിടികൂടിയത്. നാട്ടുകാരായ ഷൈൻ ആലുവ, എസ്. ശ്രീജിത്ത്, സുധീഷ് പുറപ്പേൽ, സനു കോളനിപ്പടി, വിനോജ് ഞാറ്റുവീട്ടിൽ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. ക്യാപ്‌ഷൻ ea55 snake എടയപ്പുറം ഗുരുതേജസ് കവലക്ക് സമീപംത്തുനിന്ന് പിടികൂടിയ മലമ്പാമ്പ് ea56 mathil എടയപ്പുറം ഗുരുതേജസ് കവലക്ക് സമീപം പാമ്പിനെ പിടികൂടാൻ പൊളിച്ച മതിലി​െൻറ അടിത്തറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.