കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്കായി മാനദണ്ഡങ്ങൾ പാലിച്ച് ഒരുക്കം പൂർത്തിയാക്കിയതായി കായികമന്ത്രി എ.സി. മൊയ്തീൻ. ലോകകപ്പ് കിരീടം അനാച്ഛാദനം ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞു. പ്രവർത്തനങ്ങളിൽ ഫിഫ സംതൃപ്തരാണ്. പ്രധാന വേദിയും പരിശീലന കേന്ദ്രങ്ങളും പൂർണസജ്ജമാണ്. ഫിഫ മാർഗനിർദേശമനുസരിച്ച് ടീമുകളെ സ്വീകരിക്കും. ലോകകപ്പിെൻറ ആരവത്തിലേക്ക് നാടിനെ എത്തിക്കാൻ സ്പോർട്സ് കൗൺസിലും കായികവകുപ്പും ചേർന്ന് വിപുല പ്രവർത്തനമാണ് നടത്തുന്നത്. വൺ മില്യൺ ഗോൾ പരിപാടിക്ക് ആവേശകരമായ പ്രതികരണമാണ്. ഒക്ടോബർ മൂന്നിന് ബോൾ റൺ കളിയിക്കാവിളയിൽനിന്നും ദീപശിഖ കാസർകോഡ് നിന്നും തുടങ്ങും. ആറിന് കൊച്ചിയിൽ സമാപിക്കും. പ്രചാരണത്തിെൻറ ഭാഗമായി മുഖ്യമന്ത്രിയുെടയും സ്പീക്കറുടെയും ടീമുകളുടെ പ്രദർശന ഫുട്ബാൾ മത്സരം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തും. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും പ്രദർശന മത്സരങ്ങൾ സംഘടിപ്പിക്കും. കലൂർ സ്റ്റേഡിയം 25ന് ടൂർണമെൻറ് ഡയറക്ടർക്ക് കൈമാറും. 43 കോടി രൂപ ഒരുക്കങ്ങൾക്കായി സർക്കാർ ചെലവഴിച്ചു. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം സ്റ്റേഡിയങ്ങൾ പരിപാലിക്കാൻ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രഫ.കെ.വി. തോമസ് എം.പി, എം.എൽ.എമാരായ പി.ടി. തോമസ്, ഹൈബി ഇൗഡൻ, ലോകകപ്പ് നോഡൽ ഓഫിസർ എ.പി.എം. മുഹമ്മദ് ഹനീഷ്, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, വൈസ് പ്രസിഡൻറ് മേഴ്സിക്കുട്ടൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ. മേത്തർ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, എം.ആർ. രഞ്ജിത് എന്നിവർ പങ്കെടുത്തു. കളി കാണാൻ ടിക്കറ്റുള്ളവർ വന്നാൽ മതി കൊച്ചി: ആവേശക്കൊടുമുടിയിൽ കളിപ്പന്താരവം നിറയ്ക്കുന്നവർക്ക് ഇത്തവണ നിയന്ത്രണം. ഐ.എസ്.എൽ ഫുട്ബാൾ മത്സരവേളയിലെ പോലെ സ്റ്റേഡിയത്തിനൊപ്പം പുറത്തും ആരവം തീർക്കുന്നതിനാണ് നിയന്ത്രണം. ഫിഫയുടെ കർശന മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ലോകകപ്പ് മത്സരമെന്നതിനാൽ അമിതാവേശത്തിന് വിലക്കുണ്ട്. ടിക്കറ്റുള്ളവരെ മാത്രം സ്റ്റേഡിയം പരിസരത്തേക്ക് കടത്തിവിടാനാണ് നിർദേശം. വ്യത്യസ്ത കാറ്റഗറിയിൽ ടിക്കറ്റ് എടുക്കുന്നവർക്ക് മുൻകൂട്ടി നിർദേശങ്ങൾ നൽകും. ടിക്കറ്റെടുത്തവർ പാലിക്കേണ്ട ചട്ടങ്ങൾ മത്സരത്തിനു മുന്നോടിയായി അറിയിക്കും. സ്റ്റേഡിയത്തിലെ കടകൾ 25 ന് ഒഴിപ്പിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സജ്ജീകരണം വരും. ശനിയാഴ്ച കലൂർ സ്റ്റേഡിയത്തിൽ ഡി.ജി.പിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സുരക്ഷ ഉൾെപ്പടെ കാര്യങ്ങൾ വിലയിരുത്തും. ഓരോ ടീമിനും ഫിഫയുടെ നിർദേശ പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങൾ വേദികളിലും ഏർപ്പെടുത്തും. കളിക്കാർക്ക് ആവശ്യമായ ചികിത്സക്ക് നഗരത്തിലെ ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തി. വിമാനത്താവളത്തിൽ ടീം അംഗങ്ങളെ സ്വീകരിക്കാൻ സംവിധാനം ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.