സഹപാഠിക്ക് വീട് സമ്മാനിച്ച് 'ഹൃദയബാഷ്പം'

തോപ്പുംപടി: 'ഹൃദയബാഷ്പം' പരിപാടിയിലൂടെ തോപ്പുംപടി ഔവർ ലേഡീസ് കോൺവ​െൻറ് സ്കൂൾ വിദ്യാർഥിനി കെ.ജെ. ഋതികക്ക് വീട് സമ്മാനിച്ച് സഹപാഠികൾ. ഋതികയുടെ പിതാവ് ഹൃദയാഘാതംമൂലം കഴിഞ്ഞദിവസം മരിച്ചിരുന്നു. ജീവിത പ്രതിസന്ധികളോട് പടവെട്ടി പഠനം മുടങ്ങാതെ മുന്നോട്ടുപോകുന്ന ഋതികക്കും കുടുംബത്തിനുമുള്ള സാന്ത്വനമായാണ് വീട് നൽകിയത്. ടി.സി. ജോൺ ഋതികയ്ക്ക് വീടി​െൻറ താക്കോൽ കൈമാറി. ഓർത്തോ സർജൻ ഡോ. ജേക്കബ് 'ഹൃദയബാഷ്പം' പരിപാടി ഉദ്ഘാടനം ചെയ്തു. ഹൃദയാഘാതത്താൽ ഉറ്റവർ നഷ്ടപ്പെടുന്ന കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൃദയബാഷ്പം പരിപാടിക്ക് തുടക്കമിട്ടതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ പറഞ്ഞു. ഡോ. പി.ജെ. എബ്രഹാം , പി.ടി.എ പ്രസിഡൻറുമാരായ ടെറീന ജെയ്സൺ , ഷാജി കുറുപ്പശ്ശേരി, അധ്യാപികമാരായ ലില്ലി പോൾ, സെറിൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.