ഗതാഗതക്കുരുക്ക്​ പരിഹരിക്കുന്നതിൽ പൊലീസിന്​ അനാസ്‌ഥ ^ചെയർപേഴ്‌സൻ

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ പൊലീസിന് അനാസ്‌ഥ -ചെയർപേഴ്‌സൻ ആലുവ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ പൊലീസിന് അനാസ്‌ഥയാണെന്ന് നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാം ആരോപിച്ചു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർ വിട്ടുനിന്നത് ഇതി​െൻറ ഭാഗമാണ്. ഗതാഗത പരിഷ്‌കാരം തീരുമാനിക്കേണ്ടത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ്. റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷ എന്ന നിലയിലാണ് താൻ യോഗം വിളിച്ചത്. റൂറൽ പൊലീസ് ആസ്‌ഥാനം നഗരത്തിലായിട്ടും ഉന്നത ഉദ്യോഗസ്‌ഥർ എത്തിയില്ല. ഇത് ജനാധിപത്യസംവിധാനങ്ങളെ തിരസ്‌കരിക്കുന്ന സമീപനമാണെന്നും ചെയർപേഴ്‌സൻ കുറ്റപ്പെടുത്തി. തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് യോഗം വിളിച്ചതെന്ന ഡിവൈ.എസ്.പിയുടെ ആരോപണം അടിസ്‌ഥാനരഹിതമാണ്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തിങ്കളാഴ്ച വീണ്ടും ചേരുമെന്നും ചെയർപേഴ്‌സൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.