അ​ക്ര​മി​ക​ളു​ടെ വെ​ടി​യേ​റ്റ്​ ജ​വാ​ൻ മ​രി​ച്ചു

മുംഗർ (ബിഹാർ): ട്രെയിൻ യാത്രക്കിടെ അക്രമികളുടെ വെടിയേറ്റ് മുൻ സൈനികൻ കൊല്ലപ്പെട്ടു. മുംഗർ ജില്ലയിലെ തികരംപുർ സ്വദേശി ഉമേഷ് ഷായാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ കിയൂളിനും ഭഗൽപുരിനുമിടക്കാണ് സംഭവം. ഭഗൽപുർ-ജമൽപുർ പാസഞ്ചർ ട്രെയിനിൽ പുലർച്ചെ പരിശോധനക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ െവടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണ ശ്രമത്തിനിടെ അക്രമികൾ വെടിവെക്കുകയായിരുന്നുെവന്നാണ് കരുതുന്നത്. സൈന്യത്തിൽനിന്ന് വിരമിച്ചശേഷം െവസ്റ്റ് ബംഗാളിലെ സിലിഗുരിയിൽ കരാർ ജോലികൾ ഏെറ്റടുത്ത് നടത്തിവരുകയായിരുന്നു ഉമേഷ് ഷാ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.