കാക്കനാട്: ഇലക്ട്രിക്കല്‍ ഭൂഗര്‍ഭ കേബിൾ സ്ഥാപിക്കുന്നതിനെച്ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വിമതര്‍ തമ്മില്‍ വാഗ്വാദം. സി.പി.എം വിമതന്‍ എം.എം. നാസറും കോണ്‍ഗ്രസ് വിമതനും വൈസ് ചെയര്‍മാനുമായ സാബു ഫ്രാന്‍സിസും തമ്മിലായിരുന്നു വാക്കേറ്റം. കോണ്‍ഗ്രസ് വിമതന്‍ സ്വന്തം പാര്‍ട്ടിയിലേക്ക് തിരിച്ചുപോകാനുള്ള ചര്‍ച്ച അണിയറയില്‍ ശക്തമായിരിക്കെയാണ് കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായഭിന്നത മറനീക്കിയത്. 43 അംഗ നഗരസഭ കൗണ്‍സിലില്‍ കോണ്‍ഗ്രസ് വിമതെൻറ ഭൂരിപക്ഷത്തിലാണ് ഇടതുഭരണം. ഇലക്ട്രിക്കല്‍ അണ്ടര്‍ ഗ്രൗണ്ട് കേബിൾ വലിക്കുന്ന വിഷയം ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ കമ്മിറ്റിയുടെ ശിപാര്‍ശയായി കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. നഗരസഭ പ്രദേശത്ത് ഭൂഗര്‍ഭ കേബിൾ വലിക്കാൻ മീറ്ററിന് 100 രൂപ നിരക്കില്‍ ഈടാക്കണമെന്ന് കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഇതോടെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ എം.എം. നാസര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനെ എതിര്‍ത്ത് സംസാരിച്ചതാണ് വൈസ് ചെയര്‍മാനെ ചൊടിപ്പിച്ചത്. ധനകാര്യ കമ്മിറ്റി ചര്‍ച്ച ചെയ്തശേഷം അടുത്ത കമ്മിറ്റിയില്‍ പരിഗണിച്ചാല്‍ മതിയെന്ന് ചെയര്‍പേഴ്‌സൻ കെ.കെ. നീനു നിര്‍ദേശിച്ചതോടെ പ്രശ്‌നത്തിന് താല്‍ക്കാലിക ശമനമായി. വൈദ്യുതി മുടങ്ങും കളമശ്ശേരി: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നോർത്ത് കളമശ്ശേരി, സൗത്ത് കളമശ്ശേരി, ചങ്ങമ്പുഴ നഗർ, മുട്ടം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയും ഏലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇ.ടി.എച്ച്.ഐ.എ.സി റോഡ്, സെൻറ് ആൻസ് പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയും വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.