കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റിെൻറ വെലിങ്ടൺ ഐലൻഡിലെ പാട്ട ഭൂമിയിൽ പ്രവർത്തിക്കുന്ന പരമ്പരാഗത വ്യവസായികളെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി ആരോപണം. ഇതിെൻറ ഭാഗമായി പാട്ടത്തുക അന്യായമായി വർധിപ്പിക്കുകയാണെന്ന് വ്യവസായികൾ പരാതിപ്പെട്ടു. ട്രസ്റ്റിെൻറ പ്രത്യേക ക്ഷണപ്രകാരമാണ് 1958ൽ വ്യവസായികൾ സമുദ്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രവർത്തനം തുടങ്ങിയത്. 30 വർഷത്തെ പാട്ടക്കരാറിനുശേഷം സ്വാഭാവിക പുതുക്കൽ എന്നതായിരുന്നു ഉടമ്പടി. താരിഫ് അതോറിറ്റി ഓഫ് മേജർ പോർട്ട്സിെൻറ നിർദേശപ്രകാരം 10 വർഷത്തിൽ ഒരിക്കൽ ഏറ്റവും കൂടിയത് 100 ശതമാനം വരെ പാട്ടത്തുക വർധിപ്പിക്കാമെന്നായിരുന്നു ധാരണ. എന്നാൽ, 1996ൽ ട്രസ്‌റ്റ് ഏകപക്ഷീയമായി പാട്ടക്കരാറിൽ മാറ്റം വരുത്തി ആദ്യ ഏഴുവർഷത്തേക്ക് അഞ്ചുശതമാനം വാർഷിക വർധന നടപ്പാക്കിയത്രെ. പിന്നീട് രണ്ട് ശതമാനമാക്കി കുറച്ചു. എന്നാൽ, 2010ൽ 1996ന് മുമ്പുള്ള പാട്ടക്കരാറുകാർക്ക് 100 ശതമാനം പാട്ടത്തുക വർധിപ്പിച്ചു. മറ്റുള്ള വാണിജ്യസ്‌ഥാപനങ്ങൾക്ക് ഏക്കറിന് ഒമ്പതുലക്ഷവും വെയർഹൗസിന് 7,20,000 രൂപയുമാക്കി. ഇതോടൊപ്പം രണ്ട് ശതമാനം വാർഷിക വർധനയും തുടർന്നു. പോർട്ടിെൻറ അനുവാദത്തോടെ ചെയ്‌തിരുന്ന സബ് ലീസിങ് നിർത്തുകയും ലാൻഡ് പോളിസി മാനദണ്ഡപ്രകാരം 1996ന് മുമ്പുള്ള പാട്ടക്കരാറുകാർക്ക് വാടകയുടെ 50 ശതമാനം പോർട്ടിലേക്ക് അടച്ച് സബ് ലീസിങ്ങിന് അനുവാദം നൽകുകയും ചെയ്‌തു. പുതിയ ടെൻഡർ പ്രകാരം സബ് ലീസിങ് പൂർണമായും നിർത്തി. 2014ൽ മുഴുവൻ കരാറുകാരും ഏക്കറിന് ഒമ്പതുലക്ഷം നൽകണമെന്ന തികച്ചും അന്യായമായ നിലപാട് പോർട്ട് ട്രസ്‌റ്റ് സ്വീകരിച്ചതായി കൊച്ചിൻ പോർട്ട് ലീസ് ഹോൾഡേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പാട്ടത്തിനെടുത്ത സ്ഥലത്ത് കെട്ടിടവും അനുബന്ധ വികസന പ്രവർത്തനങ്ങളും നടത്തിയ കരാറുകാരെ പുതുതായി കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന വ്യവസായിയെപ്പോലെ ടെൻഡർ കം ഓപ്‌ഷനിൽ നിർബന്ധമായി പങ്കെടുപ്പിച്ചു. 2016ൽ വീണ്ടും വാണിജ്യസ്‌ഥാപനങ്ങൾക്ക് ഏക്കറിന് 10,42,380 രൂപയും വെയർഹൗസിന് 8,33,904 രൂപയും ചുമത്തി. പോർട്ട് ട്രസ്റ്റിെൻറ അന്യായനിരക്ക് വർധന മൂലം നിരവധി സംരംഭകർ ഐലൻഡ് വിട്ട് തൂത്തുക്കുടി ഉൾപ്പെടെ സ്‌ഥലങ്ങളിലേക്ക് ചേക്കേറി. 450ഓളം കമ്പനികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ഇരുനൂറോളം സ്‌ഥാപനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. വ്യവസായങ്ങൾ തകർന്നതോടെ നിരവധിപേർ തൊഴിൽരഹിതരായി. പ്രശ്‌നങ്ങൾ കണക്കിലെടുത്ത് വ്യവസായവും തൊഴിലും സംരക്ഷിക്കുന്ന നയം പോർട്ട് ട്രസ്‌റ്റും ഷിപ്പിങ് മന്ത്രാലയവും നടപ്പാക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് ആർ.നന്ദഗോപാൽ, ഭാരവാഹികളായ എസ്.കമ്മത്ത്, കെ.സി. ഫിലിപ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.