ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റിസോഴ്സ്​ അധ്യാപകരുടെ നിലനിൽപ് പ്രതിസന്ധിയിൽ

കോലഞ്ചേരി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആഘോഷമായി കൊണ്ടാടുമ്പോഴും പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികളെ പഠിപ്പിക്കുന്ന റിസോഴ്സ് അധ്യാപകരുടെ നിലനിൽപ് പ്രതിസന്ധിയിൽ. സർവ ശിക്ഷ അഭിയാന് കീഴിൽ സംസ്ഥാനത്തെ 1385 ബ്ലോക്ക് റിസോഴ്സ് സ​െൻററുകളിലുള്ള എണ്ണൂറോളം അധ്യാപകരാണ് മതിയായ ശമ്പളമോ ജോലി സ്ഥിരതയോ ഇല്ലാതെ വലയുന്നത്. 2017-18 വിദ്യാഭ്യാസ വർഷത്തെ കണക്കനുസരിച്ച് പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസിലായി ഒരു ലക്ഷത്തോളം ഭിന്നശേഷി വിദ്യാർഥികളുണ്ടെന്നാണ് കണ്ടെത്തിയത്. ഓട്ടിസം, ബുദ്ധിമാന്ദ്യം, അരിവാൾ രോഗം തുടങ്ങി 21തരം വൈകല്യങ്ങൾ ഉള്ള കുട്ടികളെയാണ് പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷി വിദ്യാർഥികളായി കണക്കാക്കുന്നത്. ഇവർക്ക് പരിശീലനം നൽകാൻ സംസ്ഥാനത്താകെയുള്ളത് 795 റിസോഴ്സ് അധ്യാപകരാണുള്ളത്. ഡി.പി.ഇ.പി പദ്ധതിയുടെ കടന്നുവരവോടെയാണ് ഭിന്നശേഷി കുട്ടികൾ പൊതുവിദ്യാഭ്യാസത്തി​െൻറ ഭാഗമാകാൻ തുടങ്ങിയത്. പിന്നീട് സർവശിക്ഷ അഭിയാൻ വഴി ഇത് കൂടുതൽ വിപുലമായി. ഭിന്നശേഷിക്കാരായ കുട്ടികളെ മറ്റു കുട്ടികളോടൊപ്പം ഒരുമിച്ച് പൊതു പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ പഠിപ്പിക്കുന്ന സങ്കലന വിദ്യാഭ്യാസം രൂപംകൊണ്ടത് ഈ പദ്ധതിയുടെ കീഴിലാണ്. ഇതിന് കുട്ടികളെ അവരുടെ കഴിവനുസരിച്ച് വിവിധ രംഗങ്ങളിൽ പ്രാപ്തരാക്കുന്ന പഠനരീതിയും അധ്യാപക പരിശീലനവും ആരംഭിച്ചു. ഇത്തരം പരിശീലന പദ്ധതികളിലൂടെയും സങ്കലന വിദ്യാഭ്യാസ രീതിയിലൂടെയും സാധാരണ കുട്ടികളെപ്പോലെതന്നെ ഭിന്നശേഷി വിദ്യാർഥികെളയും സമൂഹത്തി​െൻറ മുഖ്യധാരയിലേക്കെത്തിക്കാൻ കഴിയുന്നുമുണ്ട്. സർവശിക്ഷ അഭിയാൻ പദ്ധതിയിൽ അടുത്തിടെ താൽക്കാലികമായി നിയമിച്ച കലാ-കായിക രംഗത്തെ സ്പെഷൽ അധ്യാപകർക്ക് പ്രതിമാസം 29,000 രൂപ വേതനമാണ് നൽകുന്നത്. എന്നാൽ, നീണ്ടകാലത്തെ സേവനമുള്ള ഭിന്നശേഷി റിസോഴ്സ് അധ്യാപകർക്ക് രേഖയിലെ ശമ്പളം 18,000 ആണെങ്കിലും പിടിത്തമെല്ലാം കഴിഞ്ഞ് കൈയിൽകിട്ടുന്നത് 15,000 മാത്രമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ വർഷാവസാനം പിരിച്ചുവിടുന്ന ഇവരെ സ്കൂളുകൾ തുറന്നശേഷം തിരിച്ചെടുക്കുകയാണ് വർഷങ്ങളായി തുടരുന്ന രീതി. ഭിന്നശേഷി വിദ്യാർഥികളുടെ പരിശീലനത്തിനുപുറെമ അങ്കണവാടി- സ്കൂൾ സർേവ, മെഡിക്കൽ ക്യാമ്പ്, ഉപകരണങ്ങളും സഹായങ്ങളും വിതരണം ചെയ്യൽ, ബോധവത്കരണ ക്ലാസ്, പഠനക്ലാസ്, കിടപ്പുകുട്ടികൾക്കായി വീടുകൾ സന്ദർശിച്ച് പഠിപ്പിക്കൽ തുടങ്ങി ഉത്തരവാദിത്തവും റിസോഴ്സ് അധ്യാപകർക്കുണ്ട്്. ഇതൊന്നും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.