കോഴി വളര്‍ത്തല്‍ ഗ്രാമം പദ്ധതിക്ക്​ തുടക്കമായി

മൂവാറ്റുപുഴ: സംസ്ഥാനത്ത് മുട്ട ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് കേരള പൗള്‍ട്രി വികസന കോര്‍പറേഷൻ നടപ്പാക്കുന്ന കോഴി വളര്‍ത്തല്‍ ഗ്രാമങ്ങള്‍ പദ്ധതിക്ക് വാളകം പഞ്ചായത്തില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി വാളകം പഞ്ചായത്തില്‍ 1000-കുടുംബങ്ങള്‍ക്കാണ് കോഴിയെ വിതരണം ചെയ്യുന്നത്. ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 500-കുടുംബങ്ങള്‍ക്ക് എട്ട് മുട്ടക്കോഴികളെയും അഞ്ച് കിലോ തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ 500-കോഴികളെ വിതരണം ചെയ്യും. പൗള്‍ട്രി വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സൻ ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. കോഴി ത്തീറ്റയുടെയും മരുന്നി​െൻറയും വിതരണം ജില്ല പഞ്ചായത്ത് മെംബര്‍ എന്‍. അരുണ്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു, വൈസ് പ്രസിഡൻറ് ബാബു വെളിയത്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ബാബു ഐസക്, ഒ.സി. ഏലിയാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എ. രാജു, സുജാത സതീശന്‍, ഷീല മത്തായി പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി.ആര്‍. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം- കോഴി വളര്‍ത്തല്‍ ഗ്രാമങ്ങള്‍ പദ്ധതിയുടെ ഭാഗമായി വാളകം പഞ്ചായത്തിലെ കോഴികളുടെ വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.