നിയമസഭ സമിതി സിറ്റിങ് 13ന്

കൊച്ചി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ സിറ്റിങ് 13ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ലഭിച്ച പരാതികളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുക്കും. മുതിര്‍ന്ന പൗരന്മാരില്‍നിന്ന് പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കും. ജില്ലയിലെ വൃദ്ധസദനവും സമിതി സന്ദര്‍ശിക്കും. ചെയിന്‍മാന്‍ ഒഴിവ് കൊച്ചി: റവന്യൂ വകുപ്പില്‍ ചെയിന്‍മാന്‍ തസ്തികയിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള വകുപ്പിലെ പാര്‍ട് ടൈം സ്വീപ്പര്‍മാരുടെ വിവരം സമ്മതപത്രം സഹിതം 11ന് വൈകീട്ട് നാലിനകം പ്രത്യേക ദൂതന്‍ വഴി കലക്ടറേറ്റിലെ ഇ- രണ്ട് സെക്ഷനില്‍ ലഭ്യമാക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.