മട്ടാഞ്ചേരി: ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. സമീപത്തെ വീടിനുമുന്നിൽ വെച്ചിരുന്ന സൈക്കിളിനും കേടുപറ്റി. കൂവപ്പാടം വൈ.എൻ.പി ട്രസ്റ്റിന് സമീപമാണ് ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ അപകടമുണ്ടായത്. ജയൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടം. എയർ ബാഗ് വിടർന്നതിനാൽ കാറിലുള്ളവർക്ക് പരിക്കേറ്റില്ല. അപകടം നടന്നയുടൻ കാറിലുള്ളവർ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പിടികൂടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു. ട്രാഫിക് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.