ഒടുവിൽ റഹീമെത്തുന്നു, വീടി​െൻറ സ്​നേഹത്തണലിലേക്ക്​

കായംകുളം: ഉപ്പച്ചിയുടെ വരവിനായി പ്രാർഥനയോടെ കാത്തിരുന്ന കുഞ്ഞുമക്കൾക്ക് സന്തോഷ വർത്തമാനവുമായി അബ്ദുൽ റഹീം തിങ്കളാഴ്ച വീടണയും. കായംകുളം എരുവ മരങ്ങാട്ട് തെക്കതിൽ അബ്ദുൽ റഹീമാണ് (39) ബഹ്റൈനിലെ ഇരുൾ ജീവിതത്തിൽനിന്ന് മോചിതനായി സ്വാതന്ത്ര്യത്തി​െൻറ നിറസന്തോഷത്തിലേക്ക് എത്തുന്നത്. ബഹ്റൈനിൽ വാഹനം ഒാടിക്കവെ അപകടത്തിൽ സ്വദേശി പൗരൻ മരിച്ച സംഭവത്തിലെ ശിക്ഷയാണ് മൂന്നുവർഷത്തെ ജയിൽ ജീവിതത്തിന് കാരണം. ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള ബഹ്റൈൻ സർക്കാറി​െൻറ ഇളവുകളാണ് കുടുംബത്തിന് പെരുന്നാൾ സമ്മാനമായി മാറിയത്. ജീവിതപ്രാരാബ്ധങ്ങളിൽനിന്ന് രക്ഷതേടിയാണ് ഡ്രൈവറായി പ്രവാസിയായത്. എന്നാൽ, അപകടത്തെത്തുടർന്ന് ജയിലിലായതോടെ കുടുംബത്തി​െൻറ സ്ഥിതിയും കഷ്ടത്തിലായി. വലിയ കടബാധ്യതകളുമായാണ് ബഹ്റൈനിലേക്ക് പോയത്. കിടപ്പാടംപോലുമില്ലാതായതോടെ കുടുംബം വാടക വീടുകളിലാണ് കഴിഞ്ഞിരുന്നത്. ജയിൽ മോചനത്തിന് അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ലക്ഷങ്ങൾ ദയാധനമായി നൽകണമെന്ന അവസ്ഥയും കുടുംബത്തെ ഏറെ വിഷമിച്ചു. നിത്യവൃത്തിക്കുപോലും പ്രയാസപ്പെട്ടിരുന്ന ഇവർക്ക് പ്രാർഥനയല്ലാതെ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് പ്രവാസി മലയാളി ഫെഡറേഷൻ മുന്നിട്ടിറങ്ങി സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായി ഇടപെട്ട് ദയാഹരജികൾ നൽകുന്നത്. ബലിപെരുന്നാളിന് സൽസ്വഭാവികളായ തടവുകാരെ മോചിപ്പിക്കുന്ന ബഹ്റൈൻ സർക്കാറി​െൻറ നയവും മോചനത്തിന് സഹായകമായി. ഭാര്യ നജിമോളും മക്കളായ ഹസനും ഹുസൈനും ബിലാലും റഹീം വീട്ടിലെത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.