കൊച്ചി: ഇൗ മാസം മൂന്നുമുതൽ 11 വരെ പട്നയിൽ നടക്കുന്ന ദേശീയ ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം സ്വദേശി ഹരി സുരേഷ്, കണ്ണൂർ സ്വദേശിനികളായ വി.എസ്. സ്വാഹ, അഷിത എന്നിവരെ പെങ്കടുപ്പിക്കാൻ ഹൈകോടതി നിർദേശം. ഇവർക്ക് പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന കേരള ചെസ് അസോസിയേഷെൻറ വിശദീകരണം രേഖപ്പെടുത്തിയാണ് കോടതിയുടെ നിർദേശം. ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കാൻ കേരള ചെസ് അസോസിയേഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇവർ നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. കേരളത്തിൽനിന്ന് ചാമ്പ്യൻഷിപ്പിലേക്ക് സെലക്‌ഷൻ കിട്ടിയെങ്കിലും രജിസ്ട്രേഷനുള്ള സമയം കഴിഞ്ഞതിനാൽ പങ്കെടുക്കാനാവുമോയെന്ന ആശങ്കയുണ്ടെന്നും രജിസ്ട്രേഷൻ നൽകാൻ ഒാൾ ഇന്ത്യ ചെസ് ഫെഡറേഷന് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ തടസ്സമില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കിയത്. ഹരജിക്കാർക്കും രക്ഷിതാക്കൾക്കും പട്നയിൽ എത്താനും മടങ്ങാനുമുള്ള ടിക്കറ്റ് എമർജൻസി േക്വാട്ടയിൽ ഉറപ്പാക്കാൻ റെയിൽവേക്ക് നിർദേശം നൽകി. തിരുവനന്തപുരം റെയിൽേവ സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജറെ കക്ഷിചേർത്താണ് ഇൗ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.