കാക്കനാട്: സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡില്‍ കലക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷനിലും സിവില്‍ സ്റ്റേഷനുചുറ്റുമായി പുതിയ ട്രാഫിക് പരിഷ്‌കാരം തിങ്കളാഴ്ച ആരംഭിച്ചു. കലക്ടറേറ്റ് ജങ്ഷനിലെ സിഗ്‌നല്‍ സംവിധാനത്തിനു മാറ്റം വരുത്തിയാണ് പുതിയ പരിഷ്‌കാരം. ശനിയാഴ്ച ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന മാറ്റം സിഗ്‌നല്‍ സംവിധാനത്തില്‍ മാറ്റം വരുത്താനുള്ളത് നീണ്ടുപോയതാണ് വൈകാന്‍ കാരണം. ഇതിനായി ട്രാഫിക് പൊലീസിെൻറ നേതൃത്വത്തില്‍ കാക്കനാട് സിഗ്‌നല്‍ ജങ്ഷനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ത്രീവേ സിഗ്‌നല്‍ സംവിധാനമായിരിക്കും നടപ്പാക്കുക. വാഴക്കാല ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ സിഗ്‌നല്‍ മുറിച്ചു കടക്കാതെ ഫ്രീ ലെഫ്റ്റായി തിരിഞ്ഞ് ജില്ലാ പഞ്ചായത്തിനു മുന്നിലുള്ള റോഡിലേക്ക് കയറി കാക്കനാട് ജങ്ഷനിലെത്തി ഇന്‍ഫോപാര്‍ക്ക് ഭാഗത്തേക്കും പള്ളിക്കര ഭാഗത്തേക്കും പോകാം. ഇന്‍ഫോപാര്‍ക്ക് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സിഗ്‌നല്‍ ക്രോസ് ചെയ്ത് തന്നെ പോകാം. മറ്റു മൂന്നു വശങ്ങളിലേക്കും സിഗ്‌നല്‍ അനുസരിച്ച് തന്നെയാണ് വാഹനങ്ങള്‍ പോകേണ്ടത്. ജില്ല പഞ്ചായത്തിനു മുന്നിലുള്ള റോഡ് വണ്‍വേ ആക്കും. കാക്കനാട് ജങ്ഷന്‍ ഭാഗത്തേക്ക് മാത്രമേ പോകാന്‍ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.