മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീരസംഗമം; സംഘാടകസമിതി രൂപവത്​കരിച്ചു

മൂവാറ്റുപുഴ: ബ്ലോക്ക് ക്ഷീരസംഗമം നവംബര്‍ 11ന് മുളവൂര്‍ ചിറപ്പടി സീതിഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സംഘാടകസമിതി രൂപവത്കരിച്ചു. മുളവൂര്‍ ക്ഷീരോൽപാദക സംഘം ഓഡിറ്റോറിയത്തില്‍ നടന്ന യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി മുഖ്യപ്രഭാഷണം നടത്തി. െഡയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മെറീന പോള്‍ പദ്ധതി വിശദീകരിച്ചു. ക്ഷീരസംഗമത്തോടനുബന്ധിച്ച് കറവ പശു, കന്നുകുട്ടി, കിടാരി പ്രദര്‍ശനം, സെമിനാര്‍, തീറ്റപുല്ല്, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദർശനം, പൊതുസമ്മേളനം എന്നിവ നടക്കും. ഭാരവാഹികൾ: എല്‍ദോ എബ്രഹാം എം.എല്‍.എ (രക്ഷാ.), മേരി ബേബി (ചെയർ), കെ.എം. മുസ്തഫ (കണ്‍), മെറീന പോള്‍ (ജന. കൺ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.