ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവർന്നു

മണ്ണഞ്ചേരി: ബൈക്കിലെത്തിയ മൂന്നംഗ സംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു. മണ്ണഞ്ചേരി നാലുതെങ്ങുങ്കൽ ജോസഫി​െൻറ ഭാര്യ ഷൈലയുടെ ഒരുപവ​െൻറ മാലയാണ് അപഹരിച്ചത്. മണ്ണഞ്ചേരി ജങ്ഷന് തെക്കുവശം പടിഞ്ഞാറോട്ടുള്ള നരിയിൽ റോഡിൽ വ്യാഴാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. വീട്ടമ്മ ബൈക്കി​െൻറ പിറകെ ഓടിയെങ്കിലും മാല െപാട്ടിച്ച സംഘം ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ കയറി ആലപ്പുഴ ഭാഗത്തേക്ക് ഓടിച്ചുപോയി. വീട്ടമ്മയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും പ്രതികളെ പിടിക്കാനായില്ല. മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.