പിറവം ടെക്‌നോ ലോഡ്ജില്‍ സൈബര്‍ സെക്യൂരിറ്റി ലാബ് തുടങ്ങുന്നു

കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ ഐ.ടി പാര്‍ക്കായ പിറവം ടെക്‌നോ ലോഡ്ജില്‍ സൈബര്‍ സെക്യൂരിറ്റി ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നു. സൈബര്‍ ആക്രമണങ്ങളില്‍നിന്ന് സ്ഥാപനങ്ങളെ രക്ഷിക്കാൻ പരിശീലനം നല്‍കുകയാണ് സെക്യൂരിറ്റി ലാബ് പ്രവര്‍ത്തനത്തിലൂടെ നടപ്പാക്കുന്നതെന്ന് ടെക്‌നോ ലോഡ്ജ് അധികൃതര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. 27ന് രാവിലെ പത്തിന് അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത അംഗം കെ.എന്‍. സുഗതന്‍ നിര്‍വഹിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും സൈബര്‍ സെക്യൂരിറ്റിയിലുള്ള പരിശീലനം ടെക്‌നോ ലോഡ്ജില്‍ ലഭ്യമാകും. ആദ്യ ബാച്ച് നവംബര്‍ ഒന്നിന് ആരംഭിക്കും. ഇന്‍ഫര്‍മേഷന്‍, സെക്യൂരിറ്റി, ഫോറന്‍സിക് മേഖലകളിലെ കോഴ്‌സുകളും തുടങ്ങും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും നിയമാനുസൃത ഫീസിളവിന് അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്കും ബി.പി.എല്‍ കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കും 20 ശതമാനം ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പിറവം-കൂത്താട്ടുകുളം റോഡില്‍ കാക്കൂരിലുള്ള ടെക്‌നോ ലോഡ്ജുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് ടെക്‌നോ ലോഡ്ജ് ഭാരവാഹികളായ ബീമോള്‍, അഞ്ജു അനില്‍, അജി എബ്രഹാം, എന്‍.ടി. ബൈജു എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഫോണ്‍: 0485 2272816.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.