അങ്കമാലി: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ അങ്കമാലി മേഖല കലോത്സവം അങ്കമാലി സെൻറ് മേരീസ് കത്തീഡ്രലിൽ നടന്നു. അങ്കമാലി ഡിസ്ട്രിക്റ്റ് ഓവറോൾ കിരീടം നേടി. പള്ളിക്കര ഡിസ്ട്രിക്റ്റ് രണ്ടും ആലുവ ഡിസ്ട്രിക്റ്റ് മൂന്നും സ്ഥാനം നേടി. പറവൂർ സെൻറ് തോമസ് സൺഡേ സ്കൂളാണ് ഏറ്റവും കൂടുതൽ പോയൻറ് നേടിയത്. കലോത്സവത്തിന് തുടക്കംകുറിച്ച്് ഫാ. എൽദോ മാത്യു തേലപ്പിള്ളി പതാക ഉയർത്തി. സമാപന സമ്മേളനം ഡോ. എബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. എബ്രഹാം നെടുന്തള്ളിൽ അധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ സമ്മാനദാനം നടത്തി. ഫാ. റോബിൻ ബേബി, ഫാ. എമിൽ ഏല്യാസ്, പി.വി. ജേക്കബ്, ജോയ് പോൾ, സാനു തോമസ്, സി.വൈ. വർഗീസ്, ബേബി വർഗീസ് എന്നിവർ സംസാരിച്ചു. എം.കെ. വർഗീസ് സ്വാഗതവും പി.സി. ഏല്യാസ് നന്ദിയും പറഞ്ഞു. 49 സൺഡേ സ്‌കൂളുകളിൽനിന്നുള്ള കുട്ടികൾ പങ്കെടുത്തു. ആറ് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.