ആഭരണങ്ങൾ മോഷ്​ടിച്ച കേസിലെ പ്രതികൾ റിമാൻഡിൽ

കടുങ്ങല്ലൂർ: പാനായിക്കുളത്തെ വെറ്ററിനറി ഡോക്ടറുടെ വീട്ടിൽനിന്ന് എട്ടുലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പിടിയിലായവരെ റിമാൻഡ് ചെയ്തു. കോട്ടയം പള്ളിക്കാത്തോട് അകലക്കുന്നം കിളിയംകുന്ന് വീട്ടിൽ ശാന്ത (46), മകൾ ദിവ്യ (25) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് പാനായിക്കുളം മേത്താനം സ്വദേശിയായ വെറ്ററിനറി ഡോക്ടറുടെ വീട്ടിൽനിന്ന് ബിനാനിപുരം െപാലീസ് ഇവരെ പിടികൂടിയിരുന്നു. ഡോക്ടറുടെ വീട്ടുജോലിക്കാരായിരുന്ന ഇവർ സമീപത്തെ ചെറിയ വീട്ടിൽ വാടകക്ക് താമസിച്ചുവരുകയായിരുന്നു. ഡോക്ടറും കുടുംബവും കുറച്ചുനാൾ വീട്ടിലില്ലായിരുന്നു. കഴിഞ്ഞദിവസം തിരിച്ചെത്തിയപ്പോഴാണ്‌ മോഷണവിവരം അറിഞ്ഞത്‌. ഉടൻ ബിനാനിപുരം പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് വീട്ടുജോലിക്കാരെ പിടികൂടിയത്. ഒരുമാസം മുമ്പാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 18 പവനും ഒന്നരലക്ഷം രൂപയുടെ വജ്രാഭരണവും 13,000 രൂപയും ഇവർ മോഷ്ടിച്ചത്. തുടർന്ന് വിവിധ ബാങ്കുകളിൽ പണയംവച്ചു. കുറച്ചുസ്വർണം വിറ്റതായും കണ്ടെത്തിയിട്ടുണ്ടെന്ന് െപാലീസ് പറഞ്ഞു. മറ്റൊരു പ്രതിയായ ഇവരുടെ മകൻ ഉണ്ണി ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.