ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന്​ രാജസ്ഥാന്‍ പാരമ്പര്യനൃത്തം

മട്ടാഞ്ചേരി: ഇന്ത്യന്‍ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരാൻ സ്പിക്ക് മാക്കേയുടെ സഹകരണത്തോടെ മട്ടാഞ്ചേരി ടി.ഡി സ്കൂളില്‍ സംഘടിപ്പിച്ച രാജസ്ഥാന്‍ കലാപ്രകടനം ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ആസ്വാദ്യമായി മാറി. പാരമ്പര്യ വേഷമണിഞ്ഞ് കലാകാരന്മാര്‍ വേദിയിലെത്തിയപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് വിദ്യാര്‍ഥികള്‍ എതിരേറ്റത്. പാക് അതിര്‍ത്തിയോട് ചേര്‍ന്ന ജയ്സാല്‍മര്‍ ജില്ലയിലെ ലങ്ക മംഗണ്യാര്‍ കലാസംഘത്തി​െൻറ പരിപാടികളാണ് വിദ്യാര്‍ഥികള്‍ക്ക് പുതിയ അനുഭവമായത്. കലാസംഘത്തിലെ നര്‍ത്തകിമാര്‍ രാജസ്ഥാ​െൻറ പാരമ്പര്യ നൃത്ത രൂപങ്ങളായ തേരേ താലി, ബവായ്, കല്‍ബേല എന്നിവ സദസ്സിന് പരിചയപ്പെടുത്തി. കുടിവെള്ളത്തിന് കിലോമീറ്റര്‍ താണ്ടേണ്ടിവരുന്ന രാജസ്ഥാന്‍ വീട്ടമ്മമാരുടെ നേര്‍ചിത്രമാണ് ബവായ് നൃത്തകലയിലൂടെ പ്രതിപാദിക്കുന്നത്. സാംരഗി, ധോലക്, കര്‍ത്താല്‍, ഹാര്‍മോണിയം തുടങ്ങിയ ഉപകരണങ്ങളാണ് ഈ വാദ്യകലയില്‍ ഉപയോഗിക്കുന്നത്. ലങ്ക മംഗണ്യാര്‍ ഗായകര്‍ മുസ്ലിം വിഭാഗത്തിൽപെട്ടവരും പാട്ടിനൊപ്പം ചുവടുവെക്കുന്ന കലാകാരന്മാര്‍ ഹൈന്ദവ വിഭാഗത്തിലുള്ളവരുമാണ്. രാജസ്ഥാനിലെ ഹിന്ദു-മുസ്ലിം വീടുകളില്‍ വിശേഷദിനങ്ങളില്‍ മതമൈത്രിയുടെ പ്രതീകമായി ഈ കലാസംഘം പരിപാടികള്‍ നടത്താറുണ്ട്. ബൂത്തേ ഖാ‍​െൻറ നേതൃത്വത്തിെല പത്തംഗ സംഘമാണ് മട്ടാഞ്ചേരിയില്‍ പരിപാടി അവതരിപ്പിച്ചത്. സ്പിക്ക് മാക്കേ കൊച്ചി ചാപ്റ്ററി​െൻറ നേതൃത്വത്തില്‍ നടന്ന പരിപാടി ഹെഡ്മിസ്ട്രസ് സരള ഡി. പ്രഭു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ദിനേശ് ഷേണായി, അധ്യാപകന്‍ ദിനേശ് എന്‍. പൈ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാകാരന്മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. es3 Nadodi മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിൽ നടന്ന രാജസ്ഥാനി നാടോടിനൃത്തത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.