ഉപജില്ല ശാസ്ത്രമേളക്ക് തുടക്കമായി

മട്ടാഞ്ചേരി: മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രമേളക്ക് തോപ്പുംപടി ഔവര്‍ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളില്‍ തുടക്കമായി. കെ.ജെ. മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജോണ്‍ െഫര്‍ണാണ്ടസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പൂർണിമ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈനി മാത്യു പുരസ്കാര വിതരണം നിര്‍വഹിച്ചു. പ്രവൃത്തി പരിചയമേള കൗണ്‍സിലര്‍ കെ.കെ. കുഞ്ഞച്ചനും കണക്ക്, സാമൂഹികശാസ്ത്രമേള ഫാ. ജോപ്പി കൂട്ടുങ്കലും ശാസ്ത്രമേള സിസ്റ്റര്‍ മോളി അലക്സും ഉദ്ഘാടനം ചെയ്തു. ഐ.ടി മേള മട്ടാഞ്ചേരി ബി.പി.ഒ രജനി ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി എ.ഇ.ഒ കെ.എ. വഹീദ, ടി.കെ. ഷിബു, കെ.എ. ഡെറിന്‍, ടെറീന ജെയ്സന്‍, അജേഷ്, പി.എം. സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേള ഇന്ന് സമാപിക്കും. സമാപനസമ്മേളനം കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. െറസി. അസോ. വാർഷികം മട്ടാഞ്ചേരി: തോപ്പുംപടി െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ കുടുംബസംഗമവും വാർഷികവും ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഡ്വ. തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ, സർക്കിൾ ഇൻസ്പെക്ടർ കെ.ജി. അനീഷ്, വി.കെ. മുരളീധരൻ, അഡ്വ. ജോസി സേവ്യർ എന്നിവർ സംസാരിച്ചു. വി.ആർ. പ്രതാപൻ സ്വാഗതവും അമ്മിണി രാജപ്പൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.