മരട്: അഞ്ചുതൈക്കൽ ബണ്ട് തോട് കൈയേറുന്നതായി പരാതി. തോടിെൻറ ഇരുവശത്തുമാണ് കൈയേറ്റം. തോട് സംരക്ഷിക്കേണ്ട മരട് നഗരസഭയെ നാട്ടുകാർ വിവരം അറിയിച്ചു. കൈയേറ്റം ഡിവിഷൻ കൗൺസിലർക്ക് അറിയാമെന്നാണ് നാട്ടുകാർ പറയുന്നത്. തോടിെൻറ ശരിയായ വീതി ധനുഷ്കോടി ഹൈവേയുടെ പ്രവേശന ഭാഗത്ത് 9. 60 മീറ്ററും പിന്നീടങ്ങോട്ട് 13 മീറ്റർ, 11മീറ്റർ എന്നിങ്ങനെയാണ് റീസർവേ റെക്കോർഡ് പ്രകാരം. കൈയേറ്റത്തെ തുടർന്ന് ആറ് മീറ്ററുണ്ടായിരുന്ന തോടിെൻറ വീതി അഞ്ച് മീറ്റർ ആയി ചുരുങ്ങി. തോട്ടിൽനിന്ന് കവർന്നെടുത്ത ഭാഗങ്ങൾ പൂർവസ്ഥിതിയിൽ ആക്കി സംരക്ഷണം ഉറപ്പുവരുത്തുന്നതിന് നടപടി ഉണ്ടായില്ലെങ്കിൽ ജനകീയസമിതി സമരവുമായി മുന്നിട്ടിറങ്ങുമെന്ന് അധികൃതർക്ക് മുന്നറിയിപ്പ് നൽകി. തെക്ക് പുഴയോരെത്ത ബണ്ട് റോഡ് മുതൽ ധനുഷ്കോടി പാതയിലൂടെ കടന്ന് വടക്ക് ബണ്ട് റോഡിനോട് ചേർന്ന് അയിനിത്തോടുമായി ചേർന്ന് പുഴയിലേക്ക് ഒഴുകുന്നതാണ് തോട്. തോടിെൻറ ശരിയായ വീതി ഉടൻ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ അയിനിത്തോടിെൻറ അവസ്ഥയാവും ഇതിനും വന്നുചേരുകയെന്നാണ് ജനകീയ സമിതി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.