ചാലക്കുടി കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

തൃശൂർ: ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊലക്കേസ് അന്വേഷണോദ്യോഗസ്ഥൻ എസ്. ഷംസുദീന് സ്ഥലം മാറ്റം. ആലത്തൂർ ഡിവൈ.എസ്.പിയായാണ് മാറ്റം. ഉത്തരവ് വന്നതോടെ, തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സ്ഥാനം ഒഴിഞ്ഞു. രണ്ട് ദിവസത്തിനകം ആലത്തൂരിൽ ചുമതലയേൽക്കും. എന്നാൽ രാജീവ് വധക്കേസിൽ അന്വേഷണ സംഘത്തലവനായി ഷംസുദ്ദീന്‍ തുടരുമെന്ന് റൂറല്‍ എസ്.പി -യതീഷ് ചന്ദ്ര അറിയിച്ചു. ആലത്തൂരിലേക്ക് സ്ഥലം മാറ്റിയെങ്കിലും എ.ഡി.ജി.പി.യുടെ ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് സംഘത്തിൽ തുടരുക. നേരത്തെയുള്ള ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് -ഷംസുദ്ദീനെ സ്ഥലം മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.