കുഴിയില്‍ വീണ് ഗതാഗതം സ്തംഭിച്ചു; ഓട്ടോ തൊഴിലാളികൾ വാഴനട്ട്​ പ്രതിഷേധിച്ചു

കാക്കനാട്: ഓലിമുകള്‍ ട്രാഫിക് ജങ്ഷനില്‍ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ഗതാഗതം സ്തംഭിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് മഴക്കാലം തുടങ്ങിയതോടെ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കാക്കനാട് ജങ്ഷനില്‍ ഗതാഗത പരിഷ്‌കാരംകൂടിയായതോടെ കിഴക്കുഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സീപോര്‍ട്ട് റോഡിലേക്കാണ് തിരിച്ചുവിട്ടിരിക്കുന്നത്. ഓലിമുകള്‍ സിഗ്നല്‍ ജങ്ഷനില്‍ കുണ്ടും കുഴിയും നിറഞ്ഞതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇഴഞ്ഞുനീങ്ങുന്നത്. കാല്‍നടയും വാഹനഗതാഗതവും ദുഷ്‌കരമായിത്തീര്‍ന്ന റോഡിലെ കുഴിയില്‍ പ്രതിഷേധസൂചകമായി ഓട്ടോ തൊഴിലാളികള്‍ വാഴനട്ടു. ജങ്ഷനിൽ ഏറ്റവും തിരക്കുള്ള കിഴക്കുഭാഗത്തെ റോഡാണ് പൂര്‍ണമായി തകര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.