ശാരീരികക്ഷമത ഉന്നമന പരീക്ഷ നടത്തി

ചെങ്ങന്നൂർ: സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളായ 88 വിദ്യാർഥികളുടെ ശാരീരികക്ഷമത ഉന്നമന പരീക്ഷ മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. ചെന്നിത്തല മഹാത്മ ബോയ്സ് ഹയർ സെക്കൻഡറി, മാന്നാർ കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂൾ എന്നിവിടങ്ങളിലെ എസ്.എസ്.എൽ.സി വിദ്യാർഥികൾക്കാണ് ബുധനാഴ്ച രാവിലെ മുതൽ ഉച്ചക്ക് 12 വരെ പരീക്ഷക്ക് നടത്തിയത്. പൊലീസ് സേനയിലേതുപോലെ 100, 800 മീറ്റർ ഓട്ടം, ചിന്നിങ്, ഷോട്ട്പുട്ട്, ക്രിക്കറ്റ് ബാൾ ബൗളിങ്, ട്രോയിങ് തുടങ്ങിയ ഇനങ്ങളായിരുന്നു. 21 പെൺകുട്ടികളും പരീക്ഷയിൽ പങ്കെടുത്തു. ഇതിൽനിന്നുള്ള ബോണ്ട് തീരുമാനിച്ച് സർട്ടിഫിക്കേഷൻ ലഭിക്കുന്നവർക്കാണ് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുക. ജില്ല പൊലീസ് ക്യാമ്പിലെ അസി. കമാൻഡൻറ് ആർ. ബാല​െൻറ മേൽനോട്ടത്തിൽ നടന്ന പരീക്ഷണത്തിൽ അസി. ഡിസ്ട്രിക്റ്റ് നോഡൽ ഓഫിസർ ജയചന്ദ്ര​െൻറ നേതൃത്വത്തിലുള്ള പത്തംഗ ടീമും ജില്ല ഗവ. ആശുപത്രിയിലെ ഒരു ഡോക്ടറുൾപ്പെട്ട ആറംഗ മെഡിക്കൽ സംഘവും ഉണ്ടായിരുന്നു. പൊലീസ് ഓഫിസർ എസ്. വിദ്യാധരൻ, എസ്.ഐ കെ. ശ്രീജിത്ത്, എസ്‌.പി.സിയുടെ ചാർജ് ഓഫിസർമാരായ മാന്നാർ പൊലീസ് സ്റ്റേഷനിലെ വി. ജോർജുകുട്ടി, ജയേഷ്, ബിന്ദു, അധ്യാപകരായ മനോജ് നമ്പൂതിരി, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മത്സ്യകൃഷിയിലൂടെ വരുമാനം കണ്ടെത്തി ബുധനൂർ പഞ്ചായത്ത് അംഗം മാന്നാർ: ബുധനൂർ പഞ്ചായത്തിൽ ചളിയെടുപ്പും മണൽവാരൽ മൂലവും വെള്ളക്കെട്ടായി മാറിയ ആറേക്കർ വരുന്ന പാടശേഖരത്തിൽ മത്സ്യകൃഷി ചെയ്ത് വരുമാനം കണ്ടെത്തി പഞ്ചായത്ത് അംഗം മാതൃകയാകുന്നു. എണ്ണക്കാട് ഗ്രാമത്തിൽ എട്ടാം വാർഡ് മെംബർ എ. രാജേഷും സുഹൃത്ത് സുകുമാരനും ചേർന്നാണ് മത്സ്യകൃഷി. വെള്ളക്കെട്ടായി കിടന്ന പാടശേഖരം ബാങ്ക് വായ്പ എടുത്ത് വിലയ്ക്ക് വാങ്ങി ബണ്ട് കെട്ടി തിരിച്ചാണ് മത്സ്യകൃഷി ആരംഭിച്ചത്. കട്ല, ഗ്രാസ് കാർപ്പ്, മലേഷ്യൻ വാള എന്നീ മത്സ്യങ്ങളാണ് കൃഷി ചെയ്തത്. ഫിഷറീസ് വകുപ്പിൽനിന്ന് മറ്റ് അംഗീകൃത നഴ്സറികളിൽനിന്ന് വാങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെ മത്സ്യക്കുളത്തിനോട് ചേർന്ന് തയാറാക്കിയ ചെറിയ കുളത്തിൽ നിക്ഷേപിക്കും. 60 ദിവസം തീറ്റകൊടുത്ത് സംരക്ഷിക്കും. തുടർന്ന് വല കൊണ്ട് കോരിയെടുത്ത് വലിയ കുളത്തിൽ നിക്ഷേപിച്ചാണ് വളർത്തുന്നത്. ഒമ്പതുമാസം കഴിഞ്ഞാൽ വിളവെടുപ്പ് ആരംഭിക്കും. മാസത്തിൽ രണ്ടുദിവസമാണ് വിളവെടുപ്പ് നടത്തുന്നത്. മൊത്തമായും ചില്ലറയായുമാണ് വിൽപന. അമ്പലപ്പുഴ, പുന്നപ്ര എന്നീ പ്രദേശങ്ങളിൽനിന്ന് വാഹനത്തിൽ എത്തുന്നവരാണ് മൊത്തത്തിലും ചില്ലറയായും മത്സ്യം വാങ്ങുന്നത്. തോമസ് ചാണ്ടി രാജിെവക്കണം -ഷേഖ് പി. ഹാരിസ് ആലപ്പുഴ: സത്യപ്രതിജ്ഞലംഘനം നടത്തിയ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിെവക്കണമെന്ന് ജനതാദൾ --യു സംസ്ഥാന സെക്രട്ടറി ജനറൽ േഷഖ് പി. ഹാരിസ് ആവശ്യപ്പെട്ടു. സി.പി.ഐക്ക് എതിരെയുള്ള വെല്ലുവിളി കൂടിയാണ് മന്ത്രി കുട്ടനാട്ടിൽ നടത്തിയത്. കാനം രാജേന്ദ്ര​െൻറ വേദിയിലിരുന്നാണ് വീണ്ടും നിയമലംലനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇനിയും നികത്തുമെന്ന് പറഞ്ഞത് ഒരു അന്വേഷണ ഏജൻസിക്കും തന്നെയൊന്നും ചെയ്യാൻ കഴിയില്ലെന്ന സി.പി.ഐക്കുള്ള മുന്നറിയിപ്പാെണന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.