കുട്ടികളിൽനിന്ന് മലയാളം വിട്ടുപോകാൻ അനുവദിക്കരുത്- ^കലക്ടർ

കുട്ടികളിൽനിന്ന് മലയാളം വിട്ടുപോകാൻ അനുവദിക്കരുത്- -കലക്ടർ ആലപ്പുഴ: കുട്ടികളുടെ ജീവിതത്തിൽനിന്ന് മലയാളം ഭാഷ വിട്ടുപോകാൻ അനുവദിക്കരുതെന്നും മലയാളത്തി​െൻറ നന്മ അവർക്ക് പകർന്നു നൽകണമെന്നും കലക്ടർ ടി.വി. അനുപമ പറഞ്ഞു. വിവര പൊതുജന സമ്പർക്ക വകുപ്പും ജില്ല ഭരണകൂടവും ചേർന്ന് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷ വാരാഘോഷത്തി​െൻറ ജില്ലതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അവർ. ജീവിതത്തി​െൻറ എല്ലാ മേഖലകളിലും മലയാളത്തിന് പ്രാധാന്യം നൽകണം. സർക്കാറി​െൻറ സേവനത്തിനായി എത്തുന്ന സാധാരണക്കാരുടെ ഭാഷയിൽതന്നെ ഫയലുകൾ കൈകാര്യം ചെയ്യണം. ഇത് സർക്കാർ നടപടികളുടെ സുതാര്യത വർധിപ്പിക്കുമെന്നും കലക്ടർ പറഞ്ഞു. എ.ഡി.എം ഐ. അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. എസ്.ഡി കോളജ് മലയാളം വിഭാഗം അസി. പ്രഫ. ഡോ. എസ്. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. ലതിക ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാള ഭാഷക്ക് ഈ വർഷം നഷ്ടമായ പ്രതിഭകളെ പി.ആർ.ഡി അസി. എഡിറ്റർ അരുൺകുമാർ അനുസ്മരിച്ചു. ജെ.പി.സി പി. വിജയകുമാർ, പി.എ.യു ഡയറക്ടർ ദേവദാസ്, എ.ഡി.സി ജനറൽ വി. പ്രദീപ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർമാരായ അനിരുദ്ധൻ (മത്സ്യവകുപ്പ് ), ലീലദേവി (ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്), സാക്ഷരത മിഷൻ കോ-ഓഡിനേറ്റർ ആർ. സിംല എന്നിവർ സംസാരിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല സ്വാഗതവും അസി. ഇൻഫർമേഷൻ ഓഫിസർ കെ.ബി. ശ്രീകല നന്ദിയും പറഞ്ഞു. സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തണം -മഹിള കോൺഗ്രസ് ആലപ്പുഴ: അസംബ്ലിയിലും പാർലമ​െൻറിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് മഹിള കോൺഗ്രസ് ജില്ല കമ്മിറ്റി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ അതിൽനിന്ന് ഒളിച്ചോടുകയാണ്. സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബില്ല് പാർലമ​െൻറിലും രാജ്യസഭയിലും പിന്തുണക്കാമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചിട്ടുപോലും സ്ത്രീ സംവരണത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ബി.ജെ.പി സർക്കാറി​െൻറ നടപടിയിൽ പ്രതിഷേധിച്ച് ജില്ല പ്രസിഡൻറ് സുജ ജോഷ്വയുടെ നേതൃത്വത്തിൽ കലക്ടർക്ക് നിവേദനം നൽകി. ഉഷ ഭാസി, ശ്രീദേവി രാജൻ, ഗീത ബാബു, റോസ് ദലീമ, ലതാകുമാരി, ലത രാജീവ്, ജമീല, ആർ. ബേബി, ശ്രീകുമാരി എന്നിവരും പങ്കെടുത്തു. വിജിലൻസ് വാരാചരണം ആലപ്പുഴ: വിജിലൻസ് വാരാചരണത്തി​െൻറ ഭാഗമായി ആലപ്പുഴ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. അഴിമതിമുക്തമായ ഇന്ത്യ എ​െൻറ കാഴ്ചപ്പാട് എന്ന വിഷയത്തെ ആസ്പദമാക്കി കോളജ് വിദ്യാർഥികൾക്ക് റാപ്പിഡ് ക്വിസ്, ഉപന്യാസം, പ്രസംഗം മത്സരങ്ങളും ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി പ്രസംഗ മത്സരവും നാലിന് രാവിലെ ഒമ്പതിന് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഓഫിസിൽ നടത്തും. ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ കോളജുകളും രണ്ടുപേർ അടങ്ങുന്ന ഒരു ടീമിനെയും മറ്റ് മത്സരങ്ങളിൽ ഓരോ പ്രതിനിധിെയയും പങ്കെടുപ്പിക്കാം. മത്സരാർഥികളുടെ വിവരം randtcellalpy@gmail.com എന്ന വിലാസത്തിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നിനകം നൽകണം. ഫോൺ: 0477 2277016.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.