ജനകീയ രക്ഷാപ്രവർത്തന പരിശീലന പരിപാടി

വടുതല: കേരള ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് നടപ്പാക്കുന്ന കമ്യൂണിറ്റി റെസ്ക്യൂ വളൻറിയർ പദ്ധതിയുടെ ഭാഗമായി െഎഡിയൽ റിലീഫ് വിങ് ചേർത്തല ഗ്രൂപ്പി​െൻറ സഹകരണത്തോടെ ദുരന്ത നിവാരണ രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രാഥമിക പരിശീലന പരിപാടി സംഘടിപ്പിക്കും. നവംബർ നാലിന് ഉച്ചക്ക് രണ്ടിന് വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആബിദ അസീസ് ഉദ്ഘാടനം ചെയ്യും. സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർക്കും പൊതുജനങ്ങൾക്കുമായുള്ള പരിശീലനത്തിന് ചേർത്തല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഒാഫിസർമാർമാരും നേതൃത്വം നൽകും. ജീവൻ സുരക്ഷ ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടാകും. പരിശീലനത്തിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ ശനിയാഴ്ച രണ്ടിന് സ്കൂളിൽ എത്തണമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ സലീം താഹ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.