വ്യാപാരികൾ കടകളടിച്ചിട്ടു, ​സെക്രട്ടറിയേറ്റ്​ നടയിൽ വൻപ്രതിഷേധവും

തിരുവനന്തപുരം: ജി.എസ്.ടി അപാകതകൾ പരിഹരിക്കുക, റോഡ് വികസനത്തി​െൻറ പേരിൽ കുടിയൊഴിപ്പിക്കുന്ന കച്ചവടക്കാർക്കുള്ള പാക്കേജും ബദൽ സംവിധാനവും ഏർപ്പെടുത്തുക, വാടക കുടിയാൻ നിയമം നടപ്പിലാക്കുക സിഗരറ്റ് വില്പനയ്ക്ക് പ്രത്യേക സ്ഥലം ഏർപ്പെടുത്തുകയെന്ന തീരുമാനം മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കടകൾ അടച്ച് സമരം നടത്തി. കടകകളടച്ച വ്യാപാരികൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും നടത്തി. വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് വ്യാപാരികളാണ് മാർച്ചിൽ അണിനിരന്നു. കേന്ദ്രസർക്കാരി​െൻറയും സംസ്ഥാന സർക്കാരി​െൻറയും നയങ്ങൾക്കെതിരെ ഒരുമിച്ചു നടത്തുന്ന സമരമാണിതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടി.നസറുദ്ദീൻ പറഞ്ഞു. ഇത് ജനജാഗ്രതാ യാത്രയോ പടയൊരുക്കമോ അല്ല, മറിച്ച് ജീവിത സമരമാണ്. ജീവിക്കുക ആല്ലെങ്കിൽ മരിക്കുകയെന്ന മാർഗമാണ് ഇപ്പോൾ വ്യാപരികൾക്ക് മുന്നിലുള്ളത്. നിലവിലെ സ്ഥിതി നിലനിന്നാൽ നികുതി നിഷേധമടക്കമുള്ള സമരങ്ങളിലേക്ക് പോകുമെന്നും നസറുദ്ദീൻ മുന്നറിയിപ്പ് നൽകി. വികസനത്തി​െൻറ പേരിൽ കട ഒഴിയുമ്പോൾ ശരിയായ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി വ്യാപാരികളെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. പെരിങ്ങമല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജു അപ്‌സര, ട്രഷറർ ദേവസ്യ മേച്ചേരി, വൈസ് പ്രസിഡൻറുമാരായ മരിയിൽ കൃഷ്ണൻനായർ, പി.എ.എം. ഇബ്രാഹിം, എം.കെ. തോമസുക്കുട്ടി, സെക്രട്ടറിമാരായ കെ. സേതുമാധവൻ, എ.എം.എ. ഖാദർ, ബാബൂ കോട്ടയിൽ, സി. അബ്ദുൾ ഖാദർ, ജി. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. രാവിലെ ഒൻപത് മുതൽ നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ വാഹനമിറങ്ങിയ വ്യാപാരികൾ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ചെറുമാർച്ചുകളായാണ് എത്തിയത്. നഗരത്തിൽ മിക്കയിടങ്ങളിലും വെള്ളപ്പതാകയേന്തിയുള്ള പ്രകടനങ്ങൾ കാണാമായിരുന്നു. രാവിലെ 11 ഒാടെയാണ് വ്യാപാരികളെല്ലാം സെക്രട്ടറിയേറ്റ് നടയിൽ കേന്ദ്രീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.