ജനങ്ങളെ തല്ലിച്ചതച്ചാണോ വികസനം കൊണ്ടുവരേണ്ടത്​ ^ആം ആദ്മി

ജനങ്ങളെ തല്ലിച്ചതച്ചാണോ വികസനം കൊണ്ടുവരേണ്ടത് -ആം ആദ്മി കൊച്ചി: ജനങ്ങളെ തല്ലിച്ചതച്ചാണോ വികസനം കൊണ്ടുവരേണ്ടതെന്ന് മുഖ്യമന്ത്രിയോട് ആം ആദ്മി പാർട്ടി. വികസനമെന്നാൽ കോർപറേറ്റുകൾക്ക് അവരുടെ ആവശ്യത്തിന് ഭൂമിയിൽ എന്തും ചെയ്യാൻ ഉള്ള അധികാരമാണ്. അതിനുവേണ്ടി ജനങ്ങളെ ആട്ടിയോടിക്കുകയും മർദിച്ചൊതുക്കുകയും തീവ്രവാദികളും ഭീകരവാദികളും ആയി ചിത്രീകരിക്കുകയും ചെയ്യുന്നതാണോ ഇടത് സർക്കാറി​െൻറ നയമെന്ന് വ്യക്തമാക്കണം. കോഴിക്കോട് എരഞ്ഞിമാവിൽ ബുധനാഴ്ചയുണ്ടായ ഭീകര പൊലീസ് മർദനത്തി​െൻറ നേർചിത്രങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കുന്ന സമ്മാനം ലാത്തിയും ജലപീരങ്കിയും മര്‍ദനവും ആണെങ്കില്‍ അത് കേരളത്തിന്‌ അപമാനമാണ്. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ആം ആദ്മി വാർത്തകുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.