ജനജാഗ്രത യാത്ര മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: കേരള വികസനത്തില്‍ ബി.ജെ.പിയുടെ ൈകയൊപ്പ് കാണാന്‍ കഴിയില്ലെന്ന് കാനം രാജേന്ദ്രന്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണ് മുഖ്യ പെങ്കന്നും അദ്ദേഹം പറഞ്ഞു. ജനജാഗ്രത യാത്രക്ക് മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ. വിജയരാഘവന്‍, ജോര്‍ജ് തോമസ്, ബാബു കാര്‍ത്തികേയന്‍, ഉഴമലക്കല്‍ വേണുഗോപാല്‍, പി.എം. മാത്യു, മുൻ എം.എല്‍.എമാരായ ഗോപി കോട്ടമുറിക്കല്‍, ബാബു പോള്‍, പി. രാജു, പി.എം. ഇസ്മയില്‍, എന്‍. അരുണ്‍, എം.ആര്‍. പ്രഭാകരന്‍, ജോസ് വള്ളമറ്റം, ജോളി ജോര്‍ജ്, മാത്യു ജോണ്‍, വി.വി. ജോസഫ്, പി.ഐ. പൗലോസ്, ഉഷ ശശിധരന്‍, പി.കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. കോതമംഗലം നിയോജകമണ്ഡലത്തിലെ സ്വീകരണത്തിന് ശേഷം മൂവാറ്റുപുഴയിലേക്കെത്തിയ ജാഥയെ അതിര്‍ത്തിയായ കക്കടാശ്ശേരിയില്‍നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.