മാതൃഭാഷ വാരാചരണം

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കേരളപ്പിറവി ദിനാഘോഷവും മാതൃഭാഷ വാരാചരണവും നടന്നു. വൈസ് വൈസ്ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ടി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹാത്്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രഫ. പി. എസ്. രാധാകൃഷ്ണൻ പഠനത്തിലും ഭരണത്തിലും മാതൃഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റൻറ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, പി.ബി. സിന്ധു എന്നിവർ സംസാരിച്ചു. തുടർന്ന് സർവകലാശാല നൃത്തവിഭാഗം മേധാവി ഡോ. സി. വേണുഗോപാലൻ നായരുടെ നേതൃത്വത്തിൽ നൃത്തവിഭാഗം വിദ്യാർഥികളും അധ്യാപകരും എൻ.വി. കൃഷ്ണവാരിയരുടെ കാളിദാസ​െൻറ സിംഹാസനം, മഹാകവി ജി. ശങ്കരക്കുറുപ്പി​െൻറ ഗീതാഞ്ജലി എന്നീ കവിതകളുടെ ദൃശ്യാവിഷ്കാരവും കലാമണ്ഡലം നവനീത് നമ്പൂതിരി, ലിത്യ കൃഷ്ണ എന്നിവരുടെ സോപാനസംഗീതവും സുധാഞ്ജലി സോമ‍​െൻറ കവിതാലാപനവും നടന്നു. സൗജന്യ പരിശീലന ക്ലാസ് കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഐ.ബി.പി.എസ്- ബാങ്ക് ക്ലർക്ക് പരീക്ഷയ്ക്കും പി.എസ്.സി നടത്തുന്ന വിവിധ പരീക്ഷകൾക്കും തയാറെടുക്കുന്നവർക്കായി എംേപ്ലായ്മ​െൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. ഫോൺ. 0484-2464498, 9446012165
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.