കോതമംഗലം: 35 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണ പോത്തിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കുളങ്ങാട്ടുകുഴി ചിറ്റേത്തുക്കുടി മക്കാറിെൻറ വീട്ടിലെ ആൾമറയുള്ള 35 അടി താഴ്ചയും 20 അടിയിലേറെ വെള്ളവുമുള്ള കിണറ്റിലാണ് ബുധനാഴ്ച രാവിലെ പോത്ത് വീണത്. വിവരം അറിഞ്ഞെത്തിയ കോതമംഗലം ഫയർ ഫോഴ്സിലെ അസി. സ്റ്റേഷൻ ഓഫിസർ ബിനുവിെൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ സുനിൽ കുമാർ, ഫയർമാൻമാരായ ആബിദ്, സന്തോഷ്, സാനു വത്സൻ, സി.എസ്. അനിൽ എന്നിവരടങ്ങുന്ന സംഘം ഏറെ നേരേത്ത പരിശ്രമത്തെത്തുടർന്നാണ് പോത്തിനെ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.