ഡ്രൈ ഡേയിൽ മദ്യവില്‍പന; രണ്ടുപേർ പിടിയിൽ

പറവൂർ: മദ്യനിരോധന ദിവസത്തിൽ മദ്യവില്‍പന നടത്തിയ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കെടാമംഗലം അമ്പാട്ടു വീട്ടിൽ രാജു (57), പെരുമ്പടന്ന കൊട്ടക്കണക്കൽപറമ്പിൽ മനോജ് (39) എന്നിവരാണ് അറസ്റ്റിലായത്. 1.840 ലിറ്റർ വ്യാജമദ്യവും 1500 രൂപയും പിടിച്ചെടുത്തു. പെരുമ്പടന്നയിൽ ബുധനാഴ്ച രാവിലെ മദ്യവില്‍പന നടത്തുന്നതിനിടെയാണ് മനോജിനെ പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു, അസി. എക്സൈസ് ഇൻസ്പെക്ടർ മുരളീധരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ബസന്ത് കുമാർ, ശ്രീകുമാർ, പ്രദീപ് കുമാർ, ഷിബു, രതീഷ്, ഡ്രൈവർ സ്മജ്ഞു എന്നിവർ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.