കളമശ്ശേരി: ജമാഅത്തെ ഇസ്ലാമി ജില്ല വനിത വിഭാഗം എറണാകുളം ടൗൺ ഹാളിൽ പ്രവാചകൻ സ്ത്രീ വിമോചകൻ എന്ന വിഷയത്തിൽ നടത്തുന്ന പൊതുസമ്മേളനത്തിെൻറ സ്വാഗതസംഘം രൂപവത്കരിച്ചു. കലൂർ ദഅവ മസ്ജിദിൽ നടന്ന യോഗത്തിൽ ഏരിയ പ്രസിഡൻറ് കെ.എ. മുഹമ്മദ് രക്ഷാധികാരിയായും സൗദ ഫൈസലിനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. ആരിഫ (അക്കമഡേഷൻ), ജസീല (പബ്ലിസിറ്റി), സീനത്ത് ബാനു (പ്രതിനിധി), ഡോ. സീമാബി (വളൻറിയർ), സനീറ (കാൻറീൻ) ഹയ്റുന്നീസ (ഐ.പി.എച്ച്), ഫാത്തിമ ഷംസുദ്ദീൻ (മീഡിയ), മെഹ്റുന്നീസ ബീഗം (റിസപ്ഷൻ) എന്നിവരെ ചുമതലപ്പെടുത്തി. ജമാഅത്തെ ഇസ്ലാമി ജില്ല അസി. സെക്രട്ടറി വി.കെ. അലി, ഏരിയ പ്രസിഡൻറ് കെ.എ. മുഹമ്മദ്, വനിത വിഭാഗം ആക്ടിങ് സെക്രട്ടറി സ്വാഹിറ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വാഗതസംഘം രൂപവത്കരിച്ചത്. ഈ മാസം 26-നാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.