ജനജാഗ്രത യാത്ര ഇന്ന് ആലുവയിൽ ആലുവ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽ.ഡി.എഫ് ജനജാഗ്രത യാത്ര വ്യാഴാഴ്‌ച ആലുവയിലെത്തും. ഉച്ചകഴിഞ്ഞ് അങ്കമാലിയിൽനിന്നും പറവൂര്‍ കവലയിൽ എത്തിേച്ചരുന്ന ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. തോട്ടക്കാട്ടുകര പ്രിയദർശനി ടൗൺഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ ജാഥാ അംഗങ്ങൾ, എൽ.ഡി.എഫ് ജില്ല നേതാക്കൾ എന്നിവർ പങ്കെടുക്കും. തുടർന്ന് കളമശ്ശേരി മണ്ഡലത്തിൽ പാതാളത്ത് സ്വീകരണം നൽകും. വടക്കന്‍ പറവൂരിൽ പര്യടനം സമാപിക്കുമെന്ന് ചെയർമാൻ വി. സലിം, സെക്രട്ടറി എ.ഷംസുദ്ദീൻ, കൺവീനർ കെ.എന്‍. കുഞ്ഞുമോൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.